ചരിത്രത്തിലാദ്യമായി ഹോം പരമ്പര വൈറ്റ് വാഷ്; ബിജിടി ആധിപത്യവും നഷ്ടം; ഗംഭീർ മാറണമെന്ന് ആരാധകർ

ഗംഭീറിന്റെ കാലയളവിൽ ഇന്ത്യ കളിച്ച മൂന്ന് പ്രധാന പരമ്പരയും ഇന്ത്യ തോറ്റിരുന്നു

dot image

ബോർഡർ ഗാവസ്‌കർ ട്രോഫിയും അടിയറവ് പറഞ്ഞതിന് പിന്നാലെ പരിശീലകൻ ഗൗതം ഗംഭീറിനെതിരെയുള്ള വിമർശനം രൂക്ഷമാവുകയാണ്. ഗംഭീർ പരിശീലകനായി വന്നതിന് ശേഷം നടന്ന പരമ്പര തോൽവികൾ ഉയർത്തിപിടിച്ചാണ് വിമർശനം. ഗംഭീറിന്റെ കാലയളവിൽ ഇന്ത്യ കളിച്ച മൂന്ന് പ്രധാന പരമ്പരയും ഇന്ത്യ തോറ്റിരുന്നു.

ശ്രീലങ്കയ്‌ക്കെതിരെ തോറ്റ ഏകദിന പരമ്പരയായിരുന്നു അതിൽ ആദ്യത്തേത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0 നാണ് ശ്രീലങ്ക നേടിയത്. ശേഷം സ്വന്തം മണ്ണിൽ നടന്ന സുപ്രധാന ടെസ്റ്റ് പാരമ്പരയായിരുന്ന ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയും അടിയറവ് പറഞ്ഞു. പരമ്പരയിലെ മുഴുവൻ കളികളും തോറ്റായിരുന്നു ഇന്ത്യ അടിയറവ് പറഞ്ഞത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഹോം ടെസ്റ്റിൽ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്.

ശേഷം ഇപ്പോൾ നടന്ന ബോർഡർ ഗാവസ്‌കർ ട്രോഫിയിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ ഗംഭീറിനായില്ല. പത്ത് വർഷത്തിന് ശേഷമാണ് ബോർഡർ ഗാവസ്‌കർ ആധിപത്യം ഇന്ത്യ നഷ്ടപ്പെടുത്തുന്നത്. അതിനിടയിൽ താരങ്ങളുമായും ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഇതോടെ ബിസിസിഐയും നിലവിൽ സമ്മർദ്ദത്തിലായിരിക്കുകയാണ്. ചാമ്പ്യൻസ് ട്രോഫി അടക്കമുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കെ ഗംഭീറിനെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി ആരാധകരുടെയും താരങ്ങളുടെയും വിശ്വാസം തിരിച്ചുപിടിക്കാനുമാവും ബിസിസിഐ ശ്രമിക്കുക.

അതേ സമയം ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ ആറ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 161 റൺസ് വിജയ ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തിൽ ഓസീസ് മറികടന്നു. സൂപ്പർ താരം ബുംമ്രയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. ബുംമ്ര രണ്ടാം ഇന്നിങ്സിൽ ബോൾ ചെയ്യാനെത്തിയില്ല. ഓസീസ് നിരയിൽ ഉസ്മാൻ ഖവാജ (41), സാം കോൺസ്റ്റാസ്( 22 ) , ട്രാവിസ് ഹെഡ്( 34 ),വെബ്സ്റ്റർ (39) എന്നിവർ തിളങ്ങി. ഇന്ത്യയ്ക്ക് വേണ്ടി പ്രസിദ്ധ കൃഷ്‌ണ മൂന്ന് വിക്കറ്റുകൾ നേടി.

Content Highlights: First home series whitewash in history; BGT dominance and loss; Fans want Gambhir to change

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us