ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പാകിസ്താൻ പൊരുതുന്നു. മത്സരത്തിന്റെ മൂന്നാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ പാകിസ്താൻ ഒരു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെന്ന നിലയിലാണ്. ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പാകിസ്താന് ഇനി 208 റൺസ് കൂടി വേണം. സ്കോർ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 615. പാകിസ്താൻ ഒന്നാം ഇന്നിംഗ്സ് 194, രണ്ടാം ഇന്നിംഗ്സ് ഒന്നിന് 213 (ഫോളോ ഓൺ).
നേരത്തെ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ് പാകിസ്താൻ മൂന്നാം ദിവസം രാവിലെ ബാറ്റിങ് ആരംഭിച്ചത്. 194 റൺസിൽ പാക് പടയുടെ ആദ്യ ഇന്നിംഗ്സ് പോരാട്ടം അവസാനിച്ചു. 58 റൺസെടുത്ത ബാബർ അസം, 46 റൺസെടുത്ത മുഹമ്മദ് റിസ്വാൻ എന്നിവരാണ് പാകിസ്താനായി അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാദ മൂന്ന് വിക്കറ്റെടുത്തു.
രണ്ടാം ഇന്നിംഗ്സിൽ ഷാൻ മസൂദും ബാബർ അസമും ചേർന്ന് പാകിസ്താന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 205 റൺസ് കൂട്ടിച്ചേർത്തു. 81 റൺസെടുത്താണ് ബാബർ പുറത്തായത്. ഷാൻ മസൂദ് 102 റൺസുമായി ക്രീസിൽ തുടരുന്നു.
Content Highlights: Pakistan 213/1 at Stumps after being forced to follow-on; Shan Masood scores hundred