9999; ചരിത്ര നേട്ടത്തിന്റെ ഒരു റണ്ണകലെ വീണ് സ്റ്റീവ് സ്മിത്ത്

ടെസ്റ്റിൽ 34 സെഞ്ച്വറികളും 41 അർധ സെഞ്ച്വറികളും നേടിയിട്ടുള്ള താരം പരമ്പരയുടെ തുടക്കത്തിൽ മോശം ഫോമിലായിരുന്നുവെങ്കിലും തിരിച്ചുവന്നു

dot image

ടെസ്റ്റ് ക്രിക്കറ്റില്‍ പതിനായിരം റണ്‍സെന്ന ചരിത്ര നേട്ടത്തിന് തൊട്ടടുത്ത് വീണ് സ്റ്റീവ് സ്മിത്ത്. 113 മത്സരങ്ങളിൽ നിന്ന് 9962 റൺസ് നേടിയിരുന്ന സ്മിത്തിന് സിഡ്നി ടെസ്റ്റിനിറങ്ങുമ്പോള്‍ 38 റണ്‍സായിരുന്നു പതിനായിരം റണ്‍സിലെത്താന്‍ വേണ്ടിയിരുന്നത്. ആദ്യ ഇന്നിംഗ്സില്‍ 33 റണ്‍സെടുത്തത്തോടെ നേട്ടത്തിലേക്ക് 5 റൺസ് മാത്രം മതിയായി.

എന്നാൽ ഒരു റൺസ് അകലെ സ്മിത്ത് വീണു. പ്രസിദ്ധിന്‍റെ ഷോര്‍ട്ട് പിച്ച് പന്തില്‍ ബാറ്റുവെച്ച സ്മിത്തിന് പിഴച്ചു. അപ്രതീക്ഷിതമായി ബൗണ്‍സ് ചെയ്ത പന്ത് സ്മിത്തിന്‍റെ ഗ്ലൗസിലും ബാറ്റിലും ഉരഞ്ഞ് ഗള്ളിയില്‍ ഉയര്‍ന്നപ്പോള്‍ യശസ്വി ജയ്സ്വാള്‍ പറന്ന് കൈയിലൊതുക്കി. ടെസ്റ്റിൽ 34 സെഞ്ച്വറികളും 41 അർധ സെഞ്ച്വറികളും നേടിയിട്ടുള്ള താരം പരമ്പരയുടെ തുടക്കത്തിൽ മോശം ഫോമിലായിരുന്നു. എന്നാൽ പിന്നെ തിരിച്ചുവന്നു.

ഇനി പതിനായിരം റൺസ് തികയ്ക്കാൻ സ്മിത്തിന് ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പര വരെ കാത്തിരിക്കേണ്ടി വരും. ഇത് വരെ ലോക ക്രിക്കറ്റിൽ 14 താരങ്ങളാണ് ഈ നേട്ടം നേടിയിട്ടുള്ളത്.

Content Highlights: 

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us