അഫ്ഗാനിസ്ഥാനും സിംബാബ്‍വെയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസം മത്സരം നിർത്തുമ്പോൾ സിംബാബ്‍വെ എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിലാണ്. 278 റൺസാണ് സിംബാബ്‍വെ വിജയത്തിന് ആവശ്യമായ ലക്ഷ്യം. അർധ സെഞ്ച്വറി പിന്നിട്ട ക്യാപ്റ്റൻ ക്രെയ്ഗ് എർവിൻ ക്രീസിലുള്ളതാണ് സിംബാബ്‍വെയുടെ പ്രതീക്ഷ. സ്കോർ അഫ്ഗാനിസ്ഥാൻ ഒന്നാം ഇന്നിംഗ്സിൽ 157, സിംബാബ്‍വെ ആദ്യ ഇന്നിംഗ്സിൽ 243. അഫ്ഗാനിസ്ഥാൻ രണ്ടാം ഇന്നിംഗ്സിൽ 363, സിംബാബ്‍വെ 205/8.
നേരത്തെ രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 291 റൺസെന്ന നിലയിലാണ് അഫ്ഗാൻ നാലാം ദിവസം ബാറ്റിങ് പുനരാരംഭിച്ചത്. 101 റൺസ് നേടിയ ഇസ്മത്ത് അലം അഫ്ഗാനെ സുരക്ഷിതമായ സ്കോറിലെത്തിച്ചു. രണ്ടാം ഇന്നിംഗ്സിൽ 277 റൺസ് ലീഡ് നേടാനും സിംബാബ്‍വെയ്ക്ക് കഴിഞ്ഞു. സിംബാബ്‍വെ നിരയിൽ ബ്ലെസിങ് മുസാറബാനി ആറ് വിക്കറ്റെടുത്തു.
ഒന്നാം ഇന്നിംഗ്സിൽ അഫ്ഗാനിസ്ഥാൻ 157 റൺസ് നേടിയിരുന്നു. ഇതിന് മറുപടിയായി സിംബാബ്‍വെ ആദ്യ ഇന്നിംഗ്സിൽ 243 റൺസെടുത്തു. 86 റൺസിന്റെ ലീഡും സിംബാബ്‍വെ ആദ്യ ഇന്നിംഗ്സിൽ നേടി. എന്നാൽ ഇതിന്റെ സമ്മർദം മറികടന്ന സിംബാബ്‍വെ രണ്ടാം ഇന്നിംഗ്സിൽ മികച്ച സ്കോറിലേക്കെത്തുകയായിരുന്നു.
Content Highlights: Zimbabwe 205/8 at Stumps, needs 73 runs to win; Rashid shines with six-fer