ക്രിക്കറ്റ് മതിയാക്കിയാലും രോഹിത്തിന് സ്റ്റാന്‍ഡ് അപ്പ് കോമഡിയില്‍ നല്ല ഭാവിയുണ്ട്; സൈമണ്‍ കാറ്റിച്ച്

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം രോഹിത് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖമാണ് കാറ്റിച്ചിന്റെ പരിഹാസത്തിന് കാരണമായത്.

dot image

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ പരിഹസിച്ച് ഓസ്‌ട്രേലിയയുടെ മുന്‍ ക്രിക്കറ്റ് താരം സൈമണ്‍ കാറ്റിച്ച് രംഗത്ത്. സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം രോഹിത് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖമാണ് കാറ്റിച്ചിന്റെ പരിഹാസത്തിന് കാരണമായത്. സിഡ്‌നി ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നതിന് പിന്നാലെ സജീവമായ വിരമിക്കല്‍ വാര്‍ത്തകള്‍ രോഹിത് അഭിമുഖത്തില്‍ തള്ളിക്കളഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് രോഹിത്തിനെ പരിഹസിച്ച് കാറ്റിച്ച് രംഗത്തെത്തിയത്. 'ആ അഭിമുഖം ഞാന്‍ കണ്ടിരുന്നു. രോഹിത് വളരെ നന്നായി സംസാരിച്ചു. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും അദ്ദേഹത്തിന് സ്റ്റാന്‍ഡ് അപ്പ് കോമഡിയില്‍ നല്ല ഭാവിയുണ്ട്. കാരണം അദ്ദേഹത്തിന്റെ തമാശ വളരെ നല്ലതാണ്', സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് സംസാരിക്കവേ കാറ്റിച്ച് പറഞ്ഞു.

മത്സരത്തിന്റെ രണ്ടാം ദിനം ലഞ്ചിന്റെ ഇടവേളയില്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ അവതാരകരായ ഇര്‍ഫാന്‍ പഠാന്‍, ജാട്ടിന്‍ സാപ്രു എന്നിവരുമായി സംസാരിക്കുമ്പോഴായിരുന്നു രോഹിത് വിരമിക്കല്‍ അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തിയത്. സിഡ്നി ടെസ്റ്റില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം വിരമിക്കല്‍ തീരുമാനവുമായി കൂട്ടിക്കെട്ടേണ്ടതില്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് നിര്‍ത്തുന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ലെന്നും ആയിരുന്നു രോഹിത് ശര്‍മയുടെ പ്രതികരണം. 'കാര്യങ്ങള്‍ മാറുമെന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതേസമയം യാഥാര്‍ഥ്യത്തെ പറ്റി എനിക്ക് ബോധ്യവുമുണ്ട്. മൈക്കുമായി ഇരിക്കുന്ന, അല്ലെങ്കില്‍ ലാപ്ടോപ്പിന് മുന്നില്‍ പെന്നുമായി ഇരിക്കുന്ന ഒരാള്‍ക്ക് അവര്‍ എഴുതുന്നത് വെച്ച് ഞങ്ങളുടെ ജീവിതം മാറ്റാനാകില്ല', എന്നും രോഹിത് അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു.

Content Highlights: He has a future in stand-up comedy, Simon Katich takes a dig at Rohit Sharma

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us