'വീണ്ടും ഇവർ സ്റ്റേഡിയത്തിൽ ഒരുമിച്ച് ഉണ്ടാകുമെന്ന് എന്താ ഉറപ്പ്?'; ഗാവസ്കറിന് പിന്തുണയുമായി ബിസിസിഐ

ബോർഡർ-​ഗാവസ്കർ പരമ്പര അവസാനിച്ചതിന് പിന്നാലെ ട്രോഫി സമ്മാനദാന ചടങ്ങിൽ ക്ഷണിക്കാതിരുന്നതിൽ ​ഗാവസ്കർ അതൃപ്തി പ്രകടമാക്കിയിരുന്നു.

dot image

ബോർഡർ-​ഗാവസ്കർ ക്രിക്കറ്റ് പരമ്പര വിജയികളായ ഓസ്ട്രേലിയൻ ടീമിന് ട്രോഫി നൽകൽ ചടങ്ങിൽ നിന്ന് ഇന്ത്യൻ മുൻ താരം സുനിൽ ​ഗാവസ്കറിനെ ഒഴിവാക്കിയതിനെ വിമർശിച്ച് ബിസിസിഐ. ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകൻ നെയ്ൽ മിച്ചലിന്റെ എക്സിലെ പോസ്റ്റ് പങ്കുവെച്ചാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും നിലപാട് വ്യക്തമാക്കിയത്.

'നെയ്ൽ പറഞ്ഞതിനോട് യോജിക്കുന്നു. ​ഗാവസ്കർ സ്റ്റേഡിയത്തിൽ ഉള്ളപ്പോഴാണ് ഇങ്ങനെയൊരു കാര്യം സംഭവിച്ചത്. അലൻ ബോർഡർ-സുനിൽ ​ഗാവസ്കർ താരങ്ങളുടെ പേരാണ് ട്രോഫിക്ക് നൽകിയിരിക്കുന്നത്. എന്നാൽ അവരിൽ ഒരാൾ ട്രോഫി നൽകുന്ന ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുന്നില്ല. നാല് വർഷം കൂടി കഴിയുമ്പോൾ അവർ രണ്ടുപേരും സ്റ്റേഡിയത്തിൽ ഒരുമിച്ച് ഉണ്ടാകുമെന്ന് എന്താണ് ഉറപ്പ്?. ഇരുവരും ഒരുമിച്ചുള്ളത് അപൂർവ്വ ദൃശ്യങ്ങളാണെ'ന്നും ​ബിസിസിഐ വൈസ് പ്രസിഡന്റ് പ്രതികരിച്ചു.

സുനിൽ ​ഗാവസ്കർ നല്ലൊരു മനുഷ്യനാണെന്നായിരുന്നു നെയ്ൽ മിച്ചൽ പറഞ്ഞത്. ഒരു ക്രിക്കറ്റ് ഇതിഹാസം എത്ര വിനയത്തോടെയാണ് പെരുമാറുന്നത്. എങ്ങനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്ക് അലൻ ബോർഡറിനൊപ്പം ട്രോഫി നൽകുന്ന ചടങ്ങിൽ ​ഗാവസ്കറിനെ ഒഴിവാക്കാൻ കഴിഞ്ഞത്. അത് വലിയ തെറ്റാണെന്നും നെയ്ൽ മിച്ചൽ വ്യക്തമാക്കി.

ബോർഡർ-​ഗാവസ്കർ പരമ്പര അവസാനിച്ചതിന് പിന്നാലെ ട്രോഫി സമ്മാനദാന ചടങ്ങിൽ തന്നെ ക്ഷണിക്കാതിരുന്നതിൽ ​ഗാവസ്കർ അതൃപ്തി പ്രകടമാക്കിയിരുന്നു. ട്രോഫി കൊടുക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന്, പരമ്പരയിൽ ജയിച്ചത് ഇന്ത്യയാണോ ഓസ്ട്രേലിയയാണോ എന്ന് നോക്കേണ്ട കാര്യമില്ല. ഓസീസ് കൂടുതൽ മികച്ച പ്രകടനം കാഴ്ചവച്ചു. അതുകൊണ്ട് അവർ പരമ്പര വിജയിച്ചു. താൻ ഇന്ത്യക്കാരനായതുകൊണ്ടാവും ട്രോഫി സമ്മാനിക്കാൻ വിളിക്കാതിരുന്നത്. പ്രിയ സുഹൃത്ത് അലൻ ബോർഡറിനൊപ്പം കിരീടം സമ്മാനിക്കുന്നതിൽ സന്തോഷം മാത്രമാണുള്ളത്. ഇത് ഇന്ത്യ–ഓസ്ട്രേലിയ പരമ്പരയാണ്. പരമ്പരയുടെ പേര് ബോർഡർ–ഗാവസ്കർ ട്രോഫി എന്നുമാണ്. ഇക്കാര്യം സംഘാടകർ ഓർക്കേണ്ടതായിരുന്നു. ട്രോഫി കൊടുക്കുന്ന സമയത്ത് താനും ​ഗ്രൗണ്ടിലുണ്ടായിരുന്നു. ​ഗാവസ്കർ പറഞ്ഞതിങ്ങനെയായിരുന്നു.

Content Highlights: BCCI Breaks Silence On Sunil Gavaskar's Snub At BGT Presentation

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us