ഒരു അന്തരാഷ്ട്ര താരത്തിന് പ്രതിദിനം 15 ഓവർ എറിയുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും അങ്ങനെ ബുദ്ധിമുട്ടുണ്ടെങ്കിൽ അവർ ട്വന്റി20 കളിക്കുന്നതാകും ഉചിതമെന്നും ബൽവീന്ദർ സന്ധു. ബോർഡർ–ഗാവസ്കർ ട്രോഫിയിൽ ജസ്പ്രീത് ബുമ്രയെക്കൊണ്ട് 150 ഓവർ എറിയിച്ചതിനെതിരെ പരിശീലകനെതിരെയും മാനേജ്‌മെന്റിനെതിരെയും കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് സന്ധുവിന്റെ പ്രതികരണം. കപ്പലിന്റെ കീഴിൽ 1983 ലോകകപ്പ് ജയിച്ച ഇന്ത്യൻ ടീമിൽ അംഗമായിരുന്നു സന്ധു.
ബുംമ്ര എറിഞ്ഞ 150 ഓവറുകൾ അത്ര ജോലി ഭാരമായി തോന്നുന്നില്ലെന്നും സന്ധു പറഞ്ഞു. ഒമ്പത് ഇന്നിങ്‌സുകളിൽ നിന്നാണ് ബുംമ്ര 150 ഓവറുകൾ എറിഞ്ഞത്. അതായത് ഇന്നിങ്സിൽ ശരാശരി 16 ഓവർ. ഒരു ടെസ്റ്റിൽ ശരാശരി 30 ഓവർ എന്നു പറയുന്നത് അത്ര വലിയ സംഭവമാണോ? മാത്രമല്ല, ഈ 16 ഓവർ അദ്ദേഹം ബോൾ ചെയ്തത് പല സ്പെല്ലുകളിലല്ലേ, ടൈം ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സന്ധു പറഞ്ഞു.
ഞങ്ങൾ ഒരു ദിവസം 25-30 ഓവർ ബൗൾ ചെയ്യാറുണ്ടായിരുന്നു. കപിൽ ദേവ് തൻ്റെ കരിയറിൽ ഉടനീളം നീണ്ട സ്പെല്ലുകൾ ബൗൾ ചെയ്തിട്ടുണ്ട്. നിങ്ങൾ ബൗൾ ചെയ്യുമ്പോൾ നിങ്ങളുടെ ശരീരവും പേശികളും കണ്ടീഷൻ ആകും. അതിനാൽ, ഈ ജോലിഭാരത്തോട് ഞാൻ യോജിക്കുന്നില്ല, മുൻ പേസർ പറഞ്ഞു.
Content Highlights: 'What a workload, we all used to bowl up to 30 overs a day'; Former pacer on the Bumrah issue