ഓസ്ട്രേലിയയ്ക്കെതിരായ ബ്രിസ്ബേന്‍ ടെസ്റ്റിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ രവിചന്ദ്രന്‍ അശ്വിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ബ്രാഡ് ഹാഡിന്‍. ടെസ്റ്റ് പുരോഗമിച്ചുകൊണ്ടിരിക്കെ പാതിവഴിയില്‍ അശ്വിന്‍ വിരമിച്ച തീരുമാനം കോമഡിയായിരുന്നെന്നാണ് ഹാഡിന്‍ വിമര്‍ശിച്ചത്. ഒന്നാം നമ്പര്‍ സ്പിന്നറായി പരിഗണിക്കപ്പെടാത്തതിന്റെ നിരാശയിലാണ് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നും ഹാഡിന്‍ കുറ്റപ്പെടുത്തി.
'പരമ്പരയുടെ പകുതിവെച്ച് അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത് സത്യത്തില്‍ കോമഡിയായിരുന്നു. ടീമില്‍ അവസരം കിട്ടാത്തതിലുള്ള ദേഷ്യമാണ് അശ്വിനെ ആ തീരുമാനത്തിലേയ്ക്ക് നയിച്ചത്. താനാണ് ഒന്നാം നമ്പര്‍ ബോളറെന്നാണ് അശ്വിന്‍ സ്വയം ധരിച്ചുവച്ചിട്ടുള്ളതെന്ന് തോന്നുന്നു. അദ്ദേഹത്തിന് മികച്ച റെക്കോര്‍ഡുണ്ടെന്ന കാര്യത്തില്‍ സംശയമില്ല', ഹാഡിന്‍ പറഞ്ഞു.
BGT 2024–25: Brad Haddin Suggests Ravichandran Ashwin’s Mid-Series Retirement Due to Frustration Over Non-Selection in India Playing XI Against Australia@ashwinravi99 #RaviAshwin #AUSvIND #BorderGavaskarTrophy https://t.co/USvwkHpWZr
— LatestLY (@latestly) January 8, 2025
'പക്ഷേ 'ഞാന്‍ ഒരിക്കലും ബെഞ്ചിലിരിക്കില്ല. ഞാനാണ് ടീമിലെ ബെസ്റ്റ് സ്പിന്നറെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെങ്കില്‍ എനിക്ക് പിന്നെ ഒന്നും ചെയ്യാനില്ല. ഞാന്‍ അത്യാവശ്യം കളിച്ചിട്ടുണ്ട്. ബെഞ്ചിലിരിക്കേണ്ട ആവശ്യം എനിക്കില്ല', എന്ന് അശ്വിന്‍ പറഞ്ഞപോലെയാണ് എനിക്ക് തോന്നിയത്', ഹാഡിന്‍ കൂട്ടിച്ചേര്‍ത്തു.
ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റായ ഗാബ ടെസ്റ്റ് സമനിലയായതിന് പിന്നാലെയാണ് ഇന്ത്യയുടെ ഇതിഹാസ ഓള്‍ റൗണ്ടറായ രവിചന്ദ്രന്‍ അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തുന്നത്. അഡലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി അശ്വിന്‍ കളിച്ചിരുന്നെങ്കിലും മികവ് പുലര്‍ത്താനായിരുന്നില്ല. ഇതോടെബ്രിസ്‌ബേനില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അശ്വിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചിരുന്നില്ല.
ഇതിന് പിന്നാലെയാണ് ടെസ്റ്റിന്റെ അഞ്ചാം ദിനത്തിലെ കളിക്കുശേഷം അശ്വിന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വാര്‍ത്താ സമ്മേളനത്തില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.106 ടെസ്റ്റില്‍ നിന്ന് 537 വിക്കറ്റുകളാണ് അശ്വിന്റെ പേരിലുള്ളത്. ആറ് സെഞ്ചുറികളും 16 അര്‍ധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.
Content Highlights: BGT 2024: "I'm not sitting on the bench"- Brad Haddin on why R Ashwin retired mid-series in Australia