14 വർഷത്തെ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ട് ന്യൂസിലാൻഡ് ഓപ്പണർ മാർട്ടിൻ ഗുപ്റ്റിൽ. 38 കാരനായ ഗുപ്റ്റിൽ ന്യൂസിലാൻഡിനായി 198 ഏകദിനങ്ങളും 122 ടി20 കളും 47 ടെസ്റ്റുകളും കളിച്ചപ്പോൾ മൂന്ന് ഫോർമാറ്റുകളിലുമായി 23 അന്താരാഷ്ട്ര സെഞ്ച്വറികൾ നേടിയിട്ടുണ്ട്. 2022-ൽ ന്യൂസിലാൻഡിനായി അദ്ദേഹം അവസാനമായി കളിച്ചു. 3,531 റൺസുമായി ടീമിൻ്റെ മുൻനിര T20I റൺസ് സ്‌കോററാണ്, 7,346 ഏകദിന റൺസും അദ്ദേഹം നേടി, ന്യൂസിലാൻഡിന്റെ ഏകദിന റൺ സ്‌കോറർമാരുടെ പട്ടികയിൽ റോസ് ടെയ്‌ലറിനും സ്റ്റീഫൻ ഫ്ലെമിംഗിനും പിന്നിൽ മൂന്നാം സ്ഥാനത്താണ്.
'ചെറുപ്പത്തിൽ ന്യൂസിലൻഡിനായി കളിക്കുക എന്നത് എൻ്റെ സ്വപ്നമായിരുന്നു, എൻ്റെ രാജ്യത്തിനായി 367 മത്സരങ്ങൾ കളിച്ചതിൽ ഭാഗ്യവും അഭിമാനവും തോന്നുന്നു. വർഷങ്ങളായി എൻ്റെ എല്ലാ ടീമംഗങ്ങൾക്കും കോച്ചിംഗ് സ്റ്റാഫിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഗുപ്റ്റിൽ പറഞ്ഞു.
Martin Guptill has announced his retirement from international cricket. ❤️
— Mufaddal Vohra (@mufaddal_vohra) January 8, 2025
- One of the finest Kiwi batters! ⭐ pic.twitter.com/b9cfSjNqLC
വെല്ലിംഗ്ടൺ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ 2015 ഏകദിന ലോകകപ്പ് ക്വാർട്ടർ ഫൈനൽ വിജയത്തിൽ പുറത്താകാതെ 237 റൺസ് നേടിയതാണ് താരത്തിന്റെ കരിയറിലെ പ്രധാന ഇന്നിങ്‌സ്. 2009-ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഗുപ്റ്റിൽ, ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ ന്യൂസിലൻഡ് പുരുഷ ബാറ്ററായി. ന്യൂസിലൻഡിൻ്റെ ഏറ്റവും മികച്ച നാല് വ്യക്തിഗത ഏകദിന സ്‌കോറുകളിൽ മൂന്നെണ്ണം നേടിയതിൻ്റെ റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.
തൻ്റെ അന്താരാഷ്ട്ര കരിയറിൽ 1,385 ബൗണ്ടറികളും 383 സിക്‌സറുകളും അടിച്ചതിനു പുറമേ, 2019 ലെ മാഞ്ചസ്റ്ററിൽ നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ ന്യൂസിലൻഡിൻ്റെ സെമി ഫൈനൽ വിജയത്തിനിടെ എംഎസ് ധോണിയുടെ അതിശയകരമായ റണ്ണൗട്ടിനാലും ഗുപ്റ്റിൽ ഓർമ്മിക്കപ്പെടുന്നു.
Content Highlights:Double century in World Cup; The amazing throw that dismissed Dhoni in the semis; Guptill retired