'സ്വന്തം കഴിവ് തിരിച്ചറിഞ്ഞാൽ റിഷഭ് പന്തിന് എല്ലാ മത്സരത്തിലും സെ‍ഞ്ച്വറി അടിക്കാം': രവിചന്ദ്രൻ അശ്വിൻ

വളരെ റിസ്കുള്ള ഷോട്ടുകളാണ് റിഷഭ് പന്ത് കൂടുതലായും കളിക്കുന്നത്

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീം വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിനെ പ്രശംസിച്ച് മുൻ താരം രവിചന്ദ്രൻ അശ്വിൻ. സ്വന്തം കഴിവ് പൂർണമായും തിരിച്ചറിഞ്ഞാൽ പന്തിന് എല്ലാ മത്സരത്തിലും സെഞ്ച്വറി അടിക്കാം. ഒന്നുകിൽ സ്ഥിരതയോടെ, അല്ലെങ്കിൽ ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്യാനാണ് റിഷഭ് പന്തിനെ ഇന്ത്യൻ ടീം ഉപദേശിക്കാറുള്ളത്. റിഷഭ് ഒരുപാട് റൺസ് സ്കോർ ചെയ്തിട്ടില്ല, എന്നാൽ ഒരുപാട് റൺസ് സ്കോർ ചെയ്യാൻ കഴിയുന്ന ഒരു താരമാണ് റിഷഭ്. അവന്റെ കരിയറിൽ ഇനിയും ഒരുപാട് സമയമുണ്ട്. ഇതുവരെയും തന്റെ കഴിവ് എന്തെന്ന് റിഷഭ് തിരിച്ചറിഞ്ഞിട്ടില്ല. രവിചന്ദ്രൻ അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പ്രതികരിച്ചു.

റിവേഴ്സ് സ്വീപ്പ്, സ്ലോ​ഗ് സ്വീപ്പ് തുടങ്ങി എല്ലാ ഷോട്ടുകളും റിഷഭ് കളിക്കാറുണ്ട്. എന്നാൽ ഒരു പ്രശ്നമുള്ളത് എല്ലാം വളരെ റിസ്കുള്ള ഷോട്ടുകളാണെന്നതാണ്. 200 പന്തുകൾ ക്രീസിൽ നിന്നാൽ പ്രതിരോധംകൊണ്ട് മാത്രം മികച്ച സ്കോറിലെത്താൻ പന്തിന് കഴി‍യും. ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റ് നോക്കൂ. രണ്ട് ഇന്നിം​ഗ്സിലും വ്യത്യസ്തമായ ശൈലിയാണ് പന്ത് കളിച്ചത്. ആദ്യ ഇന്നിംഗ്സിൽ പക്വതയോടെ ബാറ്റ് ചെയ്ത് 40 റൺസെടുത്തു. എന്നാൽ ഇതിനെക്കുറിച്ച് ​ആരും സംസാരിക്കാതിരുന്നത് ശരിയായില്ല. അശ്വിൻ പറഞ്ഞു.

രണ്ടാം ഇന്നിം​ഗ്സിൽ ആക്രമണ ശൈലിയിൽ കളിച്ച് അർധ സെഞ്ച്വറി നേടി. അതിന് ഒരുപാട് പേർ റിഷഭിനെ പ്രശംസിച്ചു. ആദ്യ ഇന്നിംഗ്സിലെ ബാറ്റിങ് എല്ലാവരും മറന്നു. പകരം രണ്ടാം ഇന്നിം​ഗ്സിലെ പ്രകടനം മാത്രം പ്രശംസിച്ചു. പ്രതിരോധ ക്രിക്കറ്റ് കളിക്കുമ്പോൾ റിഷഭ് പുറത്താകാറില്ല. എഡ്ജിലൂടെയോ എൽബിഡബ്ല്യൂവായോ റിഷഭിന്റെ വിക്കറ്റ് ലഭിക്കാറില്ല. കാരണം ക്രിക്കറ്റിലെ ഏറ്റവും മികച്ച പ്രതിരോധ രീതിയാണ് റിഷഭിന്റെ കൈവശമുള്ളത്. അശ്വിൻ വ്യക്തമാക്കി.

Content Highlights: R Ashwin praises Rishabh Pant, the young wicket keeper yet to realize his full potential

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us