ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ രാഹുലിന് വിശ്രമം?; ടി 20 പരമ്പരയ്ക്ക് പിന്നാലെ കോളടിക്കുമോ സഞ്ജുവിന്

നീണ്ട മത്സര ഷെഡ്യൂൾ കാരണം വിജയ് ഹസാരെ ട്രോഫി നോക്കൗട്ടിനുള്ള ടീമിൽ നിന്ന് രാഹുലിനെ ഒഴിവാകാൻ കർണാടക തീരുമാനിച്ചിരുന്നു.

dot image

ഇംഗ്ലണ്ടിനെതിരെ സ്വന്തം മണ്ണിൽ ഈ മാസം ആരംഭിക്കുന്ന അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും അടങ്ങുന്ന പരമ്പരകളിൽ നിന്ന് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കെ എൽ രാഹുലിന് വിശ്രമം അനുവദിച്ചതായി റിപ്പോർട്ട്. ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് ഫസ്റ്റ് കീപ്പറായി കെ എൽ രാഹുലിന്റെ സ്ഥാനം ഉറപ്പായതോടെ ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ നീണ്ട മത്സരങ്ങൾ കൂടി പരിഗണിച്ച് താരത്തിന് ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ വിശ്രമം നൽകും,

താരത്തെ നീണ്ട മത്സര ഷെഡ്യൂൾ കാരണം വിജയ് ഹസാരെ ട്രോഫി നോക്കൗട്ടിനുള്ള ടീമിൽ നിന്ന് ഒഴിവാകാൻ കർണാടക തീരുമാനിച്ചിരുന്നു. അതേ സമയം ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ രാഹുലിന് വിശ്രമം അനുവദിച്ചാൽ പകരം മലയാളി താരം സഞ്ജു സാംസണിന് നറുക്ക് വീഴാൻ സാധ്യതയുണ്ട്. ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായോ രണ്ടാം വിക്കറ്റ് കീപ്പറായോ സഞ്ജു ടീമിലെത്തും, റിഷഭ് പന്താകും മറ്റൊരു കീപ്പർ.

അതേ സമയം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലും ബംഗ്ലാദേശിനെതിരായ പരമ്പരയിലും മിന്നും പ്രകടനം നടത്തിയ സഞ്ജു സാംസൺ തന്നെയാകും ടി 20 പരമ്പരയിലെ ഒന്നാം വിക്കറ്റ് കീപ്പർ. നേരത്തെ ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ സഞ്ജു സ്ഥാനം ഉറപ്പിച്ചിരുന്നവെങ്കിലും ഏകദിന പരമ്പരയിലെ സ്ഥാനം ഉറപ്പായിരുന്നില്ല.

Content Highlghts:Rahul rested for ODI series against England; Sanju will get chances after t20

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us