ഇന്ത്യ- ദക്ഷിണാഫ്രിക്ക 2023 ടി 20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ റിങ്കു സിങിന്റെ കൂറ്റൻ സിക്സർ ഓർമയുണ്ടോ? എയ്ഡൻ മാർക്രമിനെ നൂറ് മീറ്ററിന് മുകളിൽ അടിച്ച സിക്സ് ചെന്ന് പതിച്ചത് മീഡിയ ബോക്സിന്റെ ഗ്ളാസ് ഗ്യാലറിയിലായിരുന്നു. സിക്സറിന്റെ പവറിൽ ഗ്ളാസ് പൊട്ടി. 39 പന്തിൽ 69 റൺസാണ് താരം അന്ന് നേടിയത്. രണ്ട് സിക്സറുകളും ഒമ്പത് ഫോറുകളും അന്ന് താരം നേടി. താരത്തിന്റെ ആദ്യ അന്തരാഷ്ട്ര ഫിഫ്റ്റി കൂടിയായിരുന്നു അത്.
Rinku Singh breaks the glass of the Commentary box 🔥🔥
— Aᴋᴀꜱʜ Sғᴄ 𝕏 (@AkashSuriya_FC) December 12, 2023
Rinku Tharamana Sambavam😲💥pic.twitter.com/d8MTlNl41P
ദക്ഷിണാഫ്രിക്കയിലെ സെൻ്റ് ജോർജ്സ് പാർക്കായിരുന്നു വേദി. പ്രധാനമായും ടി 20 മത്സരങ്ങൾ മാത്രം നടക്കുന്ന വേദിയാണ് അത്. എന്നാൽ സംഭവം നടന്നിട്ട് പതിമൂന്ന് മാസം കഴിഞ്ഞിട്ടും കേടുപാടുകൾ ശരിയാക്കിയിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോൾ ആരംഭിക്കാനിരിക്കുന്ന സൗത്ത് ആഫ്രിക്ക ക്രിക്കറ്റ് ലീഗിലും ഈ ഗ്രൗണ്ട് ഉപയോഗിക്കുന്നുണ്ട്. ബജറ്റിലെ കുറവാണ് ഗ്ളാസ് മാറ്റാത്തതിന് കാരണമെന്നും
മറ്റ് അറ്റകുറ്റ പണികൾ നടത്തിയതായും ഗ്രൗണ്ട് അധികൃതർ പ്രതികരിച്ചു.
അതേസമയം താരം ഗ്ളാസ് പൊട്ടിയതിൽ ക്ഷമ ചോദിച്ച് രംഗത്തെത്തിയിരുന്നു. ക്ഷമ കൊണ്ട് കാര്യമില്ല, ഗ്ളാസ് നന്നാക്കാൻ വലിയ ചിലവാണ് എന്ന് ഡെയ്ൽ സ്‌റ്റൈയ്ൻ തമാശ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.
Content Highlights: Smashed media box not yet fixed, Rinku Singh six is more expensive