2011ലെ ഏകദിന ലോകകപ്പിനുശേഷം ക്യാന്‍സര്‍ ബാധിതനാവുകയും പിന്നീട് രോഗത്തെ അതിജീവിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുകയും ചെയ്ത യുവരാജ് സിംഗിനെ ടീമിൽ നിന്നും മാറ്റി നിർത്തിയത് വിരാട് കോഹ്‌ലിയുടെ കടുംപിടുത്തങ്ങളായിരുന്നുവെന്ന് തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. ലല്ലൻടോപ് എന്ന ചാനലിന് നൽകിയ അഭിമുഖ ത്തിലായിരുന്നു ഉത്തപ്പ കോഹ്‌ലിയുടെ ക്യാപ്റ്റന്സിയെ കുറിച്ച് തുറന്ന് പറഞ്ഞത്.
വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റന്‍സി വേറെ തരത്തിലാണെന്നും എല്ലാവരും തന്‍റെ നിലവാരത്തിനൊത്ത് ഉയരണമെന്നാണ് അദ്ദേഹത്തിന്‍റെ നിലപാടെന്നും ഉത്തപ്പ പറഞ്ഞു. എല്ലാ താരങ്ങളെയും സ്വന്തം വഴിയിലാക്കാനാണ് കോഹ്‌ലി എപ്പോഴും ശ്രമിക്കുക, അത് പലപ്പോഴും കുഴപ്പത്തിലാവാറുണ്ട്, എന്നാൽ രോഹിത് ഇതിൽ നിന്ന് വ്യത്യസ്തമാണ്, തന്റെ കൂടെയുള്ള താരങ്ങളെ അവരുടെ വഴിക്ക് വളരാൻ അനുവദിക്കുകയാണ് രോഹിതിന്റെ രീതി, അത് പലപ്പോഴും നല്ല റിസൾട്ടുണ്ടാക്കും, ഉത്തപ്പ കൂട്ടിച്ചേർത്തു.
ക്യാന്‍സറിനെ അതിജീവിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയ യുവി ടീമില്‍ നിന്ന് പുറത്താവാനുള്ള വഴി ഒരുക്കിയതും വിരാട് കോഹ്‌ലിയാണെന്നും ഉത്തപ്പ പറഞ്ഞു. ഇന്ത്യക്കായി രണ്ട് ലോകകപ്പുകള്‍ ജയിച്ച് ജീവിതത്തില്‍ അതിനെക്കാള്‍ വലിയ പോരാട്ടം ജയിച്ചുവന്നയാളാണ് യുവി.
Virat Kohli cut short Yuvraj Singh's career after cancer battle?
— TOI Sports (@toisports) January 10, 2025
Robin Uthappa tells the story.
READ: https://t.co/cyfsp86S2G#YuvrajSingh #ViratKohli #RobinUthappa pic.twitter.com/hR39fn01Nr
ടീമില്‍ തിരിച്ചെത്തണമെങ്കില്‍ യുവി കടുത്ത ഫിറ്റ്നെസ് ടെസ്റ്റ് പാസാവണമെന്ന് അന്ന് ക്യാപ്റ്റനായ കോഹ്‌ലി വാശിപിടിച്ചു, ചെറിയ ഇളവിനായി യുവി ക്യാപ്റ്റനെയും മാനേജ്‌മെന്റിനെയും സമീപിച്ചെങ്കിലും അവർ ചെവി കൊണ്ടില്ല, ഉത്തപ്പ കൂട്ടിച്ചേർത്തു, ഒടുവില്‍ കഷ്ടപ്പെട്ട് ഫിറ്റ്നസ് ടെസ്റ്റ് ജയിച്ച് ടീമില്‍ തിരിച്ചെത്തിയ യുവിയെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഫോമിലാവാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് പുറത്താക്കിയെന്നും ഉത്തപ്പ പറഞ്ഞു.
Content Highlghts:Virat Kohli cut Yuvraj Singh's career after cancer battle; Robin Uthappa