ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ തന്നെ പരിഗണിക്കരുതെന്ന കെ എല്‍ രാഹുലിന്റെ ആവശ്യം ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി തള്ളിക്കളഞ്ഞതായി റിപ്പോർട്ട്. ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ പരമ്പരയില്‍ ഇന്ത്യയുടെ ഭാഗമായിരുന്ന കെ എല്‍ രാഹുല്‍ തനിക്ക് ചെറിയ ഇടവേള ആവശ്യമാണെന്ന് ബിസിസിഐയെ അറിയിച്ചിരുന്നു. എന്നാൽ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈ ആവശ്യം നിരസിക്കുകയും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ രാഹുൽ ഇറങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
The BCCI has asked KL Rahul to participate in the ODI series Vs England. (Gaurav Gupta/TOI). pic.twitter.com/htuvNfSzrE
— Mufaddal Vohra (@mufaddal_vohra) January 10, 2025
ജനുവരി 22 മുതലാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയോടെ പര്യടനം ആരംഭിക്കും. നിലവില്‍ ഇന്ത്യയുടെ ടി20 പദ്ധതികളില്‍ രാഹുല്‍ ഭാഗമല്ല. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി ഇംഗ്ലണ്ടിനെതിരെ മാത്രമാണ് ഇന്ത്യ ഏകദിന മത്സരങ്ങള്‍ കളിക്കുന്നത്. നേരത്തെ കെ എൽ രാഹുലിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചെന്നും ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിൽ രാഹുൽ ഭാഗമാകില്ലെന്നുമാണ് വാർത്തകൾ വന്നിരുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നൊരുക്കമെന്നോണം രാഹുലിനെ ഇംഗ്ലണ്ട് പരമ്പരയിലും ഉൾപ്പെടുത്താൻ തീരുമാനിച്ചെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളിലെ സൂചന.
ഇംഗ്ലണ്ട് പരമ്പരയില്‍ കെ എൽ രാഹുലിനെ തന്നെയാണ് ഒന്നാം വിക്കറ്റ് കീപ്പിംഗ് ഓപ്ഷനായി ഇന്ത്യ പരിഗണിക്കുന്നത് എന്ന് വ്യക്തമായത് മലയാളി താരം സഞ്ജു സാംസണിനാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്. രാഹുലിന് വിശ്രമം അനുവദിച്ചിരുന്നെങ്കിൽ സഞ്ജുവിന് ഇംഗ്ലണ്ടിനെതിരായ ടീമില്‍ ഇടം നേടാമായിരുന്നു. എന്നാൽ സഞ്ജുവിന്റെ പ്രതീക്ഷകൾ ഇപ്പോൾ ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.
Content Highlights: BCCI Asks KL Rahul’s To Play England Series, Big blow for Sanju Samson