മുഹമ്മദ് ഷമി തിരിച്ചുവരുന്നു; ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്ക് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അക്സർ പട്ടേലിനെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചിട്ടുണ്ട്

dot image

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാർ യാദവ് നായകനായ ഇന്ത്യൻ ടീമിൽ മുഹമ്മദ് ഷമി മടങ്ങിയെത്തി. മലയാളി താരം സഞ്ജു സാംസണൊപ്പം ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ടീമിൽ ഇടം പിടിച്ചു. അക്സർ പട്ടേലിനെ വൈസ് ക്യാപ്റ്റനായും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ പരമ്പരകളിലേതിന് സമാനമായി സഞ്ജു സാംസൺ-അഭിഷേക് ശർമ ഓപണിങ് സഖ്യത്തിനാണ് സാധ്യത.

ജനുവരി 22 മുതലാണ് അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പര ആരംഭിക്കുന്നത്. ട്വന്റി 20 പരമ്പരയിലെ പ്രകടനം ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലും സ്ഥാനം കണ്ടെത്താൻ താരങ്ങൾക്ക് ​ഗുണം ചെയ്തേക്കും. ഫെബ്രുവരി രണ്ട് മുതലാണ് ഇംഗ്ലണ്ടിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ആരംഭിക്കുക.

ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റൻ), ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ).

Content Highlights: Mohammad Shami returns as India’s squad for T20I series against England announced

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us