ഓസ്ട്രേലിയൻ ബിഗ് ബാഷ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗ്ലെൻ മാക്സ്‍വെല്ലിന്റെ തകർപ്പൻ സിക്സർ. 122 മീറ്റർ ദൂരത്തേയ്ക്കാണ് സിക്സർ ചെന്ന് പതിച്ചത്. മെൽബൺ റെനഗേഡ്സിനെതിരായ മത്സരത്തിലാണ് മെൽബൺ സ്റ്റാർസിന്റെ താരമായ മാക്സ്‍വെൽ തന്റെ ബാറ്റിങ് വെടിക്കെട്ട് വീണ്ടും പുറത്തെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മെൽബൺ സ്റ്റാർസിന്റെ ബാറ്റിങ്ങിന്റെ 17-ാം ഓവറിലാണ് സൂപ്പർ സിക്സർ പറന്നത്. കെയ്ൻ റിച്ചാർഡ്സൺ എറിഞ്ഞ പന്ത് ലോങ് ഓണിന് മുകളിലേക്കാണ് മാക്സ്‍വെൽ അടിച്ചുപറത്തിയത്.
🚨GLENN MAXWELL SMASHED 122 MTR SIX IN BIG BASH LEAGUE 🚨
— Kamlesh Yadav (@kamleshyadav242) January 12, 2025
--What a player for a crisis situation !! pic.twitter.com/LP3nh8VdaO
മത്സരത്തിൽ മെൽബൺ സ്റ്റാർസ് 42 റൺസ് വിജയം സ്വന്തമാക്കി. ഒരു ഘട്ടത്തിൽ 75ന് ഏഴ് എന്ന നിലയിൽ മെൽബൺ സ്റ്റാർസ് തകർന്നടിഞ്ഞിരുന്നു. പിന്നാലെ 52 പന്തിൽ 90 റൺസെടുത്ത മാക്സ്‍വെല്ലിന്റെ വെടിക്കെട്ട് മെൽബൺ സ്റ്റാർസിന്റെ സ്കോർ 20 ഓവറിൽ 165ൽ എത്തിച്ചു. നാല് ഫോറും 10 സിക്സും സഹിതമായിരുന്നു മാക്സ്‍വെല്ലിന്റെ ഇന്നിംഗ്സ്.
മറുപടി ബാറ്റിങ്ങിൽ മെൽബൺ റെനഗേഡ്സിന്റെ പോരാട്ടം 19.5 ഓവറിൽ 123 റൺസിൽ അവസാനിച്ചു. 26 റൺസെടുത്ത ടിം സെയ്ഫേർട്ടാണ് ടോപ് സ്കോറർ. മെൽബൺ സ്റ്റാർസിനായി മാർക് സ്റ്റെക്കെറ്റീ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. ജോയൽ പാരിസ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.
Content Highlights: Glenn Maxwell hammers monstrous 122m six in BBL