ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ തുടരുന്നത് ചാമ്പ്യന്‍സ് ട്രോഫി വരെ മാത്രമായിരിക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍- ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ വിജയം വിലയിരുത്താന്‍ ബിസിസിഐ ചേര്‍ന്ന അവലോകന യോഗത്തിലായിരുന്നു നിര്‍ണായക തീരുമാനങ്ങള്‍ എടുത്തത്. മുംബൈയില്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പങ്കെടുത്തിരുന്നു.
🚨 UPDATES FROM BCCI MEETING. 🚨
— Mufaddal Vohra (@mufaddal_vohra) January 12, 2025
- Rohit will remain captain at least till the CT.
- Bumrah's name discussed as the next captain.
- Virat will be given time, talks might happen seeing his performance in the CT.
- All seniors need to play Domestics. (Abhishek Tripathi). pic.twitter.com/cifzF8DCDV
ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയായിരിക്കും രോഹിത്തിന്റെ ഭാവിയെ കുറിച്ചുള്ള തീരുമാനം എടുക്കുക. അടുത്ത ക്യാപ്റ്റനായി പേസര്‍ ജസ്പ്രിത് ബുംമ്രയുടെ പേരാണ് പ്രധാനമായും നിര്‍ദേശിക്കപ്പെട്ടത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യന്‍ ടീമിനെ ബുംമ്ര നയിക്കും. ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ബുംമ്രയായിരിക്കും വൈസ് ക്യാപ്റ്റന്‍.
മറ്റുപല നിര്‍ണായക തീരുമാനങ്ങളും യോഗത്തിലുണ്ടായി. വിരാട് കോഹ്‌ലിക്ക് ഇനിയും സമയം അനുവദിച്ച് നല്‍കും. അതേസമയം ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം കോഹ്‌ലിക്കും നിര്‍ണായകമാകും. എല്ലാ സീനിയര്‍ താരങ്ങളും ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നും യോഗത്തില്‍ തീരുമാനമായതായാണ് റിപ്പോർട്ടുകൾ.
Content Highlights: ICC Champions Trophy 2025: BCCI issues Virat Kohli, Rohit Sharma ultimatum