'വലിയ ടൂർണമെന്റുകളിൽ എക്കാലവും എന്റെ ഇഷ്ട ടീം ഇന്ത്യ': മുഹമ്മദ് ആമിർ

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിൽ ബുംമ്ര ഇല്ലെങ്കിൽ അത് വലിയ തിരിച്ചടിയാകുമെന്നും ആമിർ പറഞ്ഞു

dot image

ഐസിസി ടൂർണമെന്റുകളിൽ എക്കാലവും തന്റെ ഇഷ്ട ടീം ഇന്ത്യയാണെന്ന് പാകിസ്താൻ മുൻ താരം മുഹമ്മദ് ആമിർ. സമീപകാലത്ത് പാകിസ്താന്റെ പ്രകടനങ്ങൾ അവരുടെ ശക്തി കാണിക്കുന്നതാണ്. ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയയെയും ദക്ഷിണാഫ്രിക്കയെയും അവരുടെ നാട്ടിൽ പരാജയപ്പെടുത്തി. ഈ പ്രകടനങ്ങൾ നോക്കിയാൽ ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്താൻ കഴിയും. എന്നാൽ വലിയ ടൂർണമെന്റുകളിൽ എക്കാലവും തന്റെ ഇഷ്ട ടീം ഇന്ത്യയാണ്. മുഹമ്മദ് ആമിർ പറഞ്ഞു.

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിൽ ബുംമ്ര ഇല്ലെങ്കിൽ അത് വലിയ തിരിച്ചടിയാകുമെന്നും ആമിർ പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചടത്തോളം ബുംമ്ര ഒരു ടോപ് ബൗളറാണ്. ബുംമ്ര ഇല്ലെങ്കിൽ ഇന്ത്യൻ ബൗളിങ് നിരയുടെ കരുത്ത് 40 മുതൽ 50 ശതമാനം വരെ കുറയുമെന്നും ആമിർ വ്യക്തമാക്കി.

അടുത്ത മാസം 19 മുതൽ പാകിസ്താനിലും ദുബായിലുമായാണ് ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് നടക്കുക. ചാംപ്യൻസ് ട്രോഫിയിൽ നിലവിലെ ചാംപ്യന്മാരും പാകിസ്താനാണ്. 2017ൽ ഇം​ഗ്ലണ്ട് വേദിയായ ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്താൻ ചാംപ്യൻസ് ട്രോഫി സ്വന്തമാക്കിയത്.

Content Highlights: India has always been my favorite in big tournaments says Ex Pak speedster

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us