ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ അഞ്ച് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇതിന് മുമ്പ് 24 തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ട്വന്റി 20 മത്സരങ്ങൾ കളിച്ചത്. അതിൽ ടോപ് സ്കോറർ ആയത് സൂപ്പർ താരം വിരാട് കോഹ്‍ലിയും. 21 മത്സരങ്ങളിൽ നിന്ന് 648 റൺസാണ് കോഹ്‍ലി ഇംഗ്ലണ്ടിനെതിരെ മാത്രം വിരാട് കോഹ്‍ലി അടിച്ചുകൂട്ടിയത്.
22 മത്സരങ്ങളിൽ നിന്ന് 498 റൺസ് നേടിയ ജോസ് ബട്ലറാണ് രണ്ടാം സ്ഥാനത്ത്. 16 മത്സരങ്ങളിൽ നിന്ന് 467 റൺസ് നേടിയ രോഹിത് ശർമ മൂന്നാം സ്ഥാനത്തുണ്ട്. 15 മത്സരങ്ങളിൽ നിന്ന് 356 റൺസ് നേടിയ ജേസൺ റോയിയാണ് നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്തും ഇംഗ്ലണ്ട് താരമാണ്. 14 മത്സരങ്ങളിൽ നിന്ന് 347 റൺസ് നേടിയ ഇയാൻ മോർഗൻ ആണ് റൺവേട്ടക്കാരുടെ പട്ടികയിൽ അഞ്ചാമൻ.
ജനുവരി 22നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഇതുവരെ നടന്ന എട്ട് സീരിസിൽ നാലിലും ഇന്ത്യയ്ക്കായിരുന്നു വിജയം. മൂന്നിൽ ഇംഗ്ലണ്ട് ജയിച്ചു. ഒരു പരമ്പരയിൽ ഇരുടീമുകളും ഓരോ മത്സരങ്ങൾ വിജയിച്ച് സമനിലയിലായി.
Content Highlights: Most Runs In T20Is between India-England