2025ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്. 15 അംഗ ന്യൂസിലാന്‍ഡ് ടീമിനെ മിച്ചല്‍ സാന്റ്‌നര്‍ നയിക്കും. മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ടീമിലേയ്ക്ക് തിരിച്ചെത്തി. 2023 ലോകകപ്പ് സെമിഫൈനലില്‍ അവസാനമായി കളിച്ച വില്യംസണ്‍ ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.
Ready for Pakistan and UAE 🏏 #ChampionsTrophy pic.twitter.com/Q4tbhqm0xi
— BLACKCAPS (@BLACKCAPS) January 11, 2025
ഒരു പ്രധാന ടൂര്‍ണമെന്റില്‍ ആദ്യമായാണ് മിച്ചല്‍ സാന്റ്‌നര്‍ ടീമിനെ നയിക്കുന്നത്. ഡെവോണ്‍ കോണ്‍വെ, ടോം ലാഥം, മാറ്റ് ഹെന്റി തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളും ടീമില്‍ അണിനിരക്കുന്നു.
കെയ്ന്‍ വില്യംസണ്‍, വില്‍ യങ്, രച്ചിന്‍ രവീന്ദ്ര എന്നിവരുള്‍പ്പെടുന്ന കരുത്തുള്ള ബാറ്റിംഗ് നിരയാണ് കിവിപ്പടയിലുള്ളത്. പേസ് നിരയെ മാറ്റ് ഹെന്റിയും ലോക്കി ഫെര്‍ഗൂസനും നയിക്കും. സ്പിന്നര്‍മാരായി മിച്ചല്‍ ബ്രേസ്‌വെല്‍, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ അണിനിരക്കും.
Next stop: Pakistan 🇵🇰
— BLACKCAPS (@BLACKCAPS) January 12, 2025
The 15-man ICC Champions Trophy squad was named at a special event at the Pullman Hotel in Auckland this morning by NZC Chair Diana Puketapu-Lyndon #ChampionsTrophy pic.twitter.com/7Nn5KGFWzt
2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി നടക്കുക. കറാച്ചിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ആതിഥേയരായ പാകിസ്താനെ നേരിടും. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെ നേരിടും.
ന്യൂസിലന്‍ഡ് ടീം: മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), വില്‍ യങ്, ഡെവോണ്‍ കോണ്‍വേ, രച്ചിന്‍ രവീന്ദ്ര, കെയ്ന്‍ വില്യംസണ്‍, മാര്‍ക്ക് ചാപ്മാന്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം വിക്കറ്റ് കീപ്പര്‍, ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, നഥാന്‍ സ്മിത്ത്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസണ്‍, ബെന്‍ സിയേഴ്സ്, വില്‍ ഒറൂര്‍ക്ക്
Content Highlights: New Zealand announce 15-member squad for ICC Champions Trophy 2025