ഐപിഎല്ലിൽ പഞ്ചാബിന്റെ നായകനായി; ശ്രേയസ് അയ്യരിന് സ്വന്തമായത് ചരിത്രനേട്ടം

രണ്ട് വിദേശ താരങ്ങൾ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 പതിപ്പിൽ പഞ്ചാബ് കിങ്സിന്റെ ക്യാപ്റ്റനായതോടെ ശ്രേയസ് അയ്യരിന് സ്വന്തമായത് ചരിത്ര നേട്ടം. മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകളുടെ ക്യാപ്റ്റനാകുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രേയസ്. മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെയും ഡൽഹി ക്യാപിറ്റൽസിനെയും ശ്രേയസ് നയിച്ചിട്ടുണ്ട്.

രണ്ട് വിദേശ താരങ്ങൾ മാത്രമാണ് ഇതിന് മുമ്പ് ഐപിഎല്ലിൽ മൂന്ന് വ്യത്യസ്ത ടീമുകളെ നയിച്ചിട്ടുള്ളത്. ശ്രീലങ്കൻ മുൻ താരങ്ങളായ കുമാർ‌ സംഗക്കാരയും മഹേള ജയവർധനെയുമാണ് മൂന്ന് വ്യത്യസ്ത ഐപിഎൽ ടീമുകളുടെ നായകരായ താരങ്ങൾ. സം​ഗക്കാര ഡെക്കാൻ ചാർജേഴ്സ് ഹൈദരാബാദിനെയും പഞ്ചാബ് കിങ്സിനെയും സൺറൈസേഴ്സ് ഹൈദരാബാദിനെയും നയിച്ചിട്ടുണ്ട്. ഡൽഹി ക്യാപിറ്റൽസ്, പഞ്ചാബ് കിങ്സ്, കൊച്ചിൻ ടസ്കേഴ്സ് കേരള എന്നീ ടീമുകളെയാണ് ജയവർധനെ നയിച്ചിട്ടുള്ളത്.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ക്യാപ്റ്റന്മാരെ നിയോ​ഗിച്ചിട്ടുള്ളത് പഞ്ചാബ് കിങ്സാണ്. ശ്രേയസ് അയ്യർ ഉൾപ്പടെ 17 ക്യാപ്റ്റന്മാരെയാണ് പഞ്ചാബ് ഇതുവരെ നിയോ​ഗിച്ചിട്ടുള്ളത്. ഡൽഹി ക്യാപിറ്റൽസ് 13 ക്യാപ്റ്റന്മാരെയും സൺറൈസേഴ്സ് ഹൈദരാബാദ് 10 ക്യാപ്റ്റന്മാരെയും കളത്തിൽ ഇറക്കിയിട്ടുണ്ട്.

Content Highlights: Shreyas Iyer inked history becomes first Indian to lead three different teams in IPL

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us