അടുത്ത മാസം നടക്കുന്ന ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള ദക്ഷിണാഫ്രിക്കൻ ടീമിനെ പ്രഖ്യാപിച്ചു. ടെംമ്പ ബാവുമയാണ് ദക്ഷിണാഫ്രിക്കൻ നായകൻ. പേസർമാരായ ആൻഡ്രിച്ച് നോർജെ, ലുൻഗി എൻഗിഡി എന്നിവർ ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് മടങ്ങിയെത്തി. 2023 സെപ്റ്റംബറിലാണ് നോർജെ അവസാനമായി ഏകദിന ക്രിക്കറ്റ് കളിച്ചത്.
2023 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടന്ന ഏകദിന ലോകകപ്പിൽ സെമി ഫൈനലിസ്റ്റുകളായിരുന്നു ദക്ഷിണാഫ്രിക്ക. 2024 ജൂണിൽ നടന്ന ട്വന്റി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഫൈനലിസ്റ്റുകളുമായി. 2025 ജൂണിൽ നടക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ്പിനും ടീം പ്രോട്ടീസ് സംഘം യോഗ്യത നേടിയിട്ടുണ്ട്. ഈ ടൂർണമെന്റുകൾ കളിച്ച ടീമിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് ദക്ഷിണാഫ്രിക്ക ചാംപ്യൻസ് ട്രോഫിക്കും ഇറങ്ങുക.
ചാംപ്യൻസ് ട്രോഫിക്കുള്ള ദക്ഷിണാഫ്രിക്കൻ ടീം: ടെംമ്പ ബാവുമ (ക്യാപ്റ്റൻ), ടോണി ഡെ സോർസി, മാർകോ ജാൻസൻ, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ലുൻഗി എൻഗിഡി, ആൻഡ്രിച്ച് നോർജെ, കാഗീസോ റബാദ, റയാലൻ റിക്ലത്തോൺ, തബരീസ് ഷംസി, ട്രിസ്റ്റൻ സ്റ്റമ്പ്സ്, റാസീ വാൻഡർ ഡസൻ.
Content Highlights: South Africa announces squad for ICC Champions Trophy 2025