'രോഹിത് തന്നെയാണ് ഇപ്പോഴും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ'; മാധ്യമ വാർത്തകൾ നിഷേധിച്ച് ബിസിസിഐ

'മികച്ച ഫോമും മോശം പ്രകടനവും ക്രിക്കറ്റിന്റെ ഭാ​ഗമാണ്'

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഇപ്പോഴും രോഹിത് ശർമ തന്നെയാണ് ക്യാപ്റ്റനെന്ന് ബിസിസിഐ വൈസ് പ്രസി‍ഡന്റ് രാജീവ് ശുക്ല. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തന്നെ തുടരാൻ അനുവദിക്കണമെന്ന് രോഹിത് ആവശ്യപ്പെട്ടുവെന്ന വാർത്തകൾ ബിസിസിഐ പ്രസിഡന്റ് നിഷേധിച്ചു. മികച്ച ഫോമും മോശം പ്രകടനവും ക്രിക്കറ്റിന്റെ ഭാ​ഗമാണ്. രോഹിത് മോശം ഫോമിലാണെന്നത് ബിസിസിഐയുടെ ശ്രദ്ധയിൽപ്പെട്ടു. അതുകൊണ്ടാണ് ബോർഡർ-​ഗാവസ്കർ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിൽ നിന്നും രോഹിത്തിനെ ഒഴിവാക്കിയത്. രാജീവ് ശുക്ല പ്രതികരിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ​ഗൗതം ​ഗംഭീറും ക്യാപ്റ്റൻ രോഹിത് ശർമയും തമ്മിൽ പ്രശ്നങ്ങളില്ലെന്നും ബിസിസിഐ വൈസ് പ്രസിഡന്റ് പറഞ്ഞു. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകളും തെറ്റാണ്. ബിസിസിഐ സെലക്ഷൻ കമ്മറ്റി ചെയർമാനും ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളില്ല. അതുപോലെ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും പരിശീലകനും തമ്മിലും അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും രാജീവ് ശുക്ല വ്യക്തമാക്കി.

നേരത്തെ ചാംപ്യൻസ് ട്രോഫി വരെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി തുടരാൻ അനുവദിക്കണമെന്ന് രോഹിത് ശർമ ബിസിസിഐയെ അറിയിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ. ഇക്കാലയളവിൽ തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ബിസിസിഐയ്ക്ക് മുൻകൈയ്യെടുക്കാം. ചാംപ്യൻസ് ട്രോഫിയോടെ താൻ അന്താരാഷ്ട്ര ക്രിക്കറ്റിന് വിരാമമിടുമെന്നും രോഹിത് ഇന്ത്യൻ ക്രിക്കറ്റ് ബോർ‌ഡിനെ അറിയിച്ചുവെന്നും സൂചനകളുണ്ടായിരുന്നു.

Content Highlights: BCCI dismissed reports of Rohit Sharma insisting on retaining captaincy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us