ഒടുവിൽ ​ഗാവസ്കറും പറയുന്നു, സഞ്ജു എന്തായാലും ടീമിൽ വേണം!; ഇതിഹാസത്തിന്റെ ചാംപ്യന്‍സ് ട്രോഫി സാധ്യതാ ടീം

നേരത്തെ സഞ്ജു സാംസണിനെ ഏറ്റവും കൂടുതൽ വിമർശിച്ച ഒരാൾ കൂടിയാണ് ഗാവസ്‌കർ.

dot image

ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പര ടീമിനെ പ്രഖ്യാപിച്ചെങ്കിലും ബിസിസിഐ ഇത് വരെ ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനകം തന്നെ പല രാജ്യങ്ങളും ടീമിനെ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ ടീമിന്റെ ചാംപ്യന്‍സ് ട്രോഫി ടീം എങ്ങനെയാകുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഈ മാസം 19ന് ടീം പ്രഖ്യാപനം ഉണ്ടാവുമെന്നാണ് അറിയുന്നത്. അതിനിടയിൽ ടീമിനെ പ്രഖ്യാപിക്കാൻ ബിസിസിഐ ഐസിസിയോട് കൂടുതൽ സമയം ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

ഇതിനിടെ സാധ്യതാ ടീം തിരഞ്ഞെടുത്തിരിക്കുകയാണ് സുനില്‍ ഗാവാസ്‌കറും ഇര്‍ഫാന്‍ പത്താനും. മലയാളി താരം സഞ്ജു സംസണെ ഉള്‍പ്പെടുത്തിയാണ് ടീം തിരഞ്ഞെടുത്തിരിക്കുന്നത്. പകരം രോഹിത് ശര്‍മയ്‌ക്കൊപ്പം യശസ്വി ജയ്‌സ്വാള്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. സഞ്ജുവിനെ കൂടാതെ വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരും ടീമിലുണ്ട്. ഫോമിലുള്ള ശ്രേയസ് അയ്യരെയും തിരഞ്ഞെടുത്തു. ഇന്ത്യന്‍ ജഴ്സിയില്‍ ടി20 - ഏകദിന സെഞ്ചുറി നേടിയിട്ടുള്ള സഞ്ജു ബാക്ക്അപ്പ് വിക്കറ്റ് കീപ്പറാവണമെന്നാണ് ഗവാസ്‌കറിന്റെ പക്ഷം. നേരത്തെ സഞ്ജു സാംസണിനെ ഏറ്റവും വിമർശിച്ച ഒരാൾ കൂടിയായിരുന്നു ഗാവസ്‌കർ.

'ശ്രേയസ് അയ്യരെ നാലാം നമ്പറില്‍ കളിപ്പിക്കണം. അഞ്ച് റിഷഭ് പന്തും ആറാമതായി കെ എല്‍ രാഹുലും ക്രീസിലെത്തും. സഞ്ജു സാംസണെ എന്തായാലും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തും. ഇന്ത്യക്കായി സെഞ്ച്വറി നേടിയതിനാല്‍ ടീമില്‍ ഉണ്ടായിരിക്കണം. രാജ്യത്തിനായി സെഞ്ച്വറി നേടുന്ന ഒരാളെ നിങ്ങള്‍ക്ക് എങ്ങനെ അവഗണിക്കാനാകും..' ഗവാസ്‌കര്‍ ചോദിച്ചു.

രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും സ്പിന്‍ ജോഡിയാകണമെന്നാണ് പത്താന്‍ ആഗ്രഹിക്കുന്നത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുംമ്ര എന്നിവര്‍ പേസര്‍മാരായി ടീമില്‍ വരണമെന്നും ഇര്‍ഫാന്‍ പത്താന്‍ വ്യക്തമാക്കി.

ഇരുവരും തിരഞ്ഞെടുത്ത ചാംപ്യന്‍സ് ട്രോഫി ടീം: രോഹിത് ശര്‍മ, യശസ്വി ജയ്സ്വാള്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര. ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി.

Content Highlights: Finally Gavaskar also wanted Sanju; Legends pick squad for Champions Trophy squad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us