ഇന്ത്യൻ പ്രീമിയർ ലീഗ് 2025 മാർച്ച് 21ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഉദ്ഘാടന മത്സരത്തിനും ഫൈനലിനും കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയം വേദിയാകും. നിലവിലെ ഐപിഎൽ ചാംപ്യന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നതിനാലാണ് ഉദ്ഘാടന, ഫൈനൽ മത്സരങ്ങൾക്ക് ഈഡൻ ഗാർഡൻസ് വേദിയാകുന്നത്. നിലവിലെ റണ്ണേഴ്സ് അപ്പുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം സ്റ്റേഡിയമായ ഉപ്പലിലാണ് രണ്ട് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുക.
അതിനിടെ ചാംപ്യൻസ് ട്രോഫിയുടെ സമാപനത്തോടെ മാത്രമെ ഐപിഎൽ 2025ന്റെ ഔദ്യോഗിക തിയതി പുറത്തുവരിക. മാർച്ച് ഒമ്പതിനാണ് ചാംപ്യൻസ് ട്രോഫിക്ക് അവസാനമാകുക. അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്റിന് ശേഷം താരങ്ങൾക്ക് ആവശ്യത്തിന് വിശ്രമം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
ഫെബ്രുവരി ഏഴ് മുതൽ 25 വരെയാണ് വനിത പ്രീമിയർ ലീഗ് നടക്കുക. നാല് വേദികളിലായി ടൂർണമെന്റ് പുരോഗമിക്കും. മുംബൈ, ലഖ്നൗ, ബെംഗളൂരു തുടങ്ങിയ ഇടങ്ങളിലാണ് മത്സരങ്ങൾ നടക്കുക.
Content Highlights: IPL 2025 likely begin on March 21 says sources