ഒടുവിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ബുംമ്രയുടെ പരിക്കിന്റെ കാര്യത്തിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന വാർത്തകളാണ് പുറത്തുവരുന്നത്. താരം അടുത്ത മാസം ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ചേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗാവസ്‌കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ജസ്പ്രീത് ബുംമ്രയ്ക്ക് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതാണ് പുതിയ റിപ്പോർട്ട്.
കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ബുമ്ര ബെംഗളുരുവിലെ സെന്‍റര്‍ ഓഫ് എക്സലന്‍സില്‍ വിശ്രമത്തിലായിരുന്നു. പരിക്കേറ്റ പേശികൾ ശക്തമാകാനും നീര് ഒഴിവാക്കുവാനും ബുംമ്രയ്ക്ക് ഡോക്ടര്‍മാര്‍ ബെഡ് റെസ്റ്റാണ് നിര്‍ദേശിച്ചിരിക്കുന്നത്. അടുത്ത് തന്നെ ഏതെങ്കിലും പരമ്പരയിൽ പങ്കെടുക്കുന്നത് അപകടം ചെയ്യുമെന്നും പരിക്ക് വഷളായാല്‍ നീണ്ട വിശ്രമം ആവശ്യമായി വരുമെന്നും ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.
🚨 BUMRAH ADVISED BED REST. 🚨
— Mufaddal Vohra (@mufaddal_vohra) January 15, 2025
- Jasprit Bumrah will not be rushed back to cricket, he's currently having bed rest at his home. (Sahil Malhotra/TOI). pic.twitter.com/7wIzgHqvWo
അതേ സമയം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ വരും ദിവസങ്ങളില്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. നിലവിലെ റിപ്പോർട്ടനുസരിച്ച് താരത്തിന് വിശ്രമം നൽകുമെന്നാണ് സൂചന. ഇനി ടീമിൽ ഉൾപ്പെടുത്തിയാലും താരത്തിന് കളിക്കാനിറങ്ങാൻ കഴിയുമോ എന്നത് കണ്ടറിയേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി 20 പരമ്പരയിൽ നിന്ന് താരത്തെ മാറ്റി നിർത്തിയിരുന്നു.
അതേ സമയം 2023 ലോകകപ്പിന് ശേഷം പരിക്ക് മൂലം ടീമിന് പുറത്തായ ഷമി ടീമിനൊപ്പം ചേരുമെന്നാണ് വിവരം. താരം ഇതിനകം തന്നെ ആഭ്യന്തര ക്രിക്കറ്റിൽ തിരിച്ചുവരവ് നടത്തിയിരുന്നു.
Content Highlights: Doctors advised bed rest for Bumra; Will not play in the Champions Trophy