ടാറ്റൂ അടിക്കാത്തത് കൊണ്ടാണോ; വിജയ് ഹസാരെയിൽ മിന്നിയിട്ടും മലയാളി താരത്തെ ടീമിലെടുക്കാത്തതിൽ ഹര്‍ഭജന്‍ സിംഗ്

ഇന്ത്യൻ ടീം സെലക്ഷനിന്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമമാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു

dot image

വിജയ് ഹസാരെ ട്രോഫിയില്‍ മിന്നും പ്രകടനം തുടരുന്ന വിദര്‍ഭയുടെ മലയാളി താരം കരുണ്‍ നായരെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാതിരുന്ന സെലക്ടര്‍മാർക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യൻ ടീം സെലക്ഷനിന്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമമാണെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

ഇന്ത്യൻ ടീം സെലക്ഷനില്‍ ഓരോ കളിക്കാര്‍ക്കും ഓരോ നിയമമാണ്. ചിലര്‍ രണ്ട് കളി മികച്ച് കളിച്ചാല്‍ തന്നെ ടീമിലെടുക്കും. ചിലര്‍ ഐപിഎല്ലില്‍ തിളങ്ങിയതിന്‍റെ പേരില്‍ ടീമിലെടുക്കും. എന്നാല്‍ മറ്റു ചിലര്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്താലും ടീമിലേക്ക് പരിഗണിക്കില്ല. മോശം ഫോമിന്‍റെ പേരില്‍ സീനിയർ താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് പറയുന്നവര്‍ വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന താരങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

കരുൺ നായർ പോലെയുള്ള കളിക്കാര്‍ക്കുവേണ്ടി ആരും സംസാരിക്കാത്തത് എന്നെ വേദനിപ്പിക്കുന്നു. എല്ലാവർക്കും വേണ്ടത് ക്രൗഡ് പു ള്ളർമാരെയാണ്. അവന്‍റെ ശരീരത്തില്‍ ടാറ്റൂ ഇല്ലാത്തതിന്‍റെ പേരിലോ ഇനി അവന്‍ ഫാന്‍സി ഡ്രസ് ഇടാത്തതിന്‍റെ പേരിലോ ആണോ ടീമിലെടുക്കാത്തത് എന്നും ഹര്‍ഭജന്‍ ചോദിച്ചു.

വിജയ് ഹസാരെയിലെ ഈ സീസണിൽ ആറ് ഇന്നിംഗ്സില്‍ അഞ്ച് സെഞ്ചുറി അടക്കം 664 റണ്‍സാണ് കരുണ്‍ നായര്‍ നേടിയത്. ശരാശരി 664 ആണ്. 2016 തന്‍റെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ പിന്നീട് മൂന്ന് ടെസ്റ്റുകളില്‍ കൂടി മാത്രമാണ് ഇന്ത്യക്കായി കളിച്ചത്. ശേഷം ആഭ്യന്തര മത്സരങ്ങളിൽ പ്രകടനം പുറത്തെടുത്തിട്ടും മാറ്റി നിർത്തപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 44.42 ശരാശരിയില്‍ 1466 റണ്‍സടിച്ചെങ്കിലും 33കാരനായ കരുണിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

Content highlights:Is it because of not getting tattooed; Harbhajan Singh on not taking the karun nair in the team despite his brilliance in Vijay Hazare

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us