മന്ദാനയ്ക്കും പ്രതികയ്ക്കും തകർപ്പൻ സെഞ്ച്വറി; അയര്‍ലന്‍ഡിനെതിരെ 400 കടക്കാൻ ഇന്ത്യ

ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു.

dot image

അയര്‍ലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ 36 ഓവറുകള്‍ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 317 റൺസ് കടന്നു. രാജ്‌കോട്ട്, നിരഞ്ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് സ്മൃതി മന്ദാനയും പ്രതിക റാവലും നടത്തിയത്. തുടർച്ചയായ മത്സരങ്ങളിൽ മികച്ച പ്രകടനവുമായി കളം നിറഞ്ഞ മന്ദാന സെഞ്ച്വറിയുമായി ഈ മത്സരത്തിലും തിളങ്ങി. വെറും 80 പന്തിൽ ഏഴ് സിക്‌സറും 12 ഫോറുകളും അടക്കം 135 റൺസ് നേടി.

പ്രതിക റാവലും സെഞ്ച്വറിയുമായി തിളങ്ങി. 100 പന്തിൽ 14 ഫോറുകൾ അടക്കമായിരുന്നു സെഞ്ച്വറി. പ്രതിക ഔട്ടാകാതെ ക്രീസിൽ തുടരുകയാണ്. മന്ദാനയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അതേസമയം രണ്ടാമതായി ഇറങ്ങിയ റിച്ച ഘോഷും തകർപ്പൻ പ്രകടനം നടത്തി. താരം വേഗത്തിൽ ഫിഫ്റ്റി കണ്ടെത്തി.

ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര നേരത്തെ സ്വന്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. മലയാളി താരം മിന്നു മണിക്ക് പരമ്പരയില്‍ ആദ്യമായി അവസരം ലഭിച്ചു. തനുജ കന്‍വാറും ടീമിലെത്തി. പ്രിയ മിശ്ര, സൈമ താക്കൂര്‍ എന്നിവര്‍ക്ക് സ്ഥാനം നഷ്ടമായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഇന്ത്യ: സ്മൃതി മന്ദാന (ക്യാപ്റ്റന്‍), പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസബ്‌നിസ്, ദീപ്തി ശര്‍മ, സയാലി സത്ഘരെ, മിന്നു മണി, തനുജ കന്‍വാര്‍, തിദാസ് സദു.

അയര്‍ലന്‍ഡ്: സാറാ ഫോര്‍ബ്‌സ്, ഗാബി ലൂയിസ് (ക്യാപ്റ്റന്‍), കൗള്‍ട്ടര്‍ റെയ്ലി (വിക്കറ്റ് കീപ്പര്‍), ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ്, ലോറ ഡെലാനി, ലിയ പോള്‍, ആര്‍ലിന്‍ കെല്ലി, അവ കാനിംഗ്, ജോര്‍ജിന ഡെംപ്സി, ഫ്രേയ സാര്‍ജന്റ്, അലാന ഡാല്‍സെല്‍.

Content Highlights:Mandana and Pratika make a smashing century; India women to cross four hundred against Ireland

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us