ഈ മാസം 22നാണ് ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20 പരമ്പര തുടങ്ങുന്നത്. 2025 കലണ്ടർ വർഷത്തെ ഇന്ത്യയുടെ ആദ്യ ടി 20 പരമ്പര എന്നത് പോലെ പല കൗതുകങ്ങളും ഈ പരമ്പരയ്ക്കുണ്ട്. ഇന്ത്യൻ താരമായ സഞ്ജു സാംസണും ഇംഗ്ലണ്ട് ക്യാപ്റ്റനായ ജോസ് ബട്‌ലറും നേർക്കുനേർ വരുന്നു എന്നതാണ് അതിൽ ഒന്ന്. കഴിഞ്ഞ ഐപിഎല്ലിൽ രാജസ്ഥാൻ താരമായിരുന്ന ബട്‌ലറെ നിലനിർത്താതെ ടീം കൈവിട്ടിരുന്നു.
മെഗാ ലേലത്തിൽ ബട്‌ലർക്ക് വേണ്ടി രാജസ്ഥാൻ ശ്രമം നടത്തിയെങ്കിലും തുക ഉയർന്നതോടെ ഗുജറാത്ത് ടൈറ്റൻസിന് വിട്ടുകൊടുത്തു. 15.75 കോടിയാണ് ഗുജറാത്ത് ബട്‌ലര്‍ക്ക് വേണ്ടി മുടക്കിയത്.
അതേസമയം കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴ് മണിക്കാണ് ജനുവരി 22 ലെ മത്സരം. അഞ്ച് ടി20 മത്സരങ്ങൾക്ക് ശേഷം മൂന്ന് ഏകദിനങ്ങളും ഇംഗ്ലണ്ട് ഇന്ത്യയില്‍ കളിക്കുന്നുണ്ട്. ഏകദിന പരമ്പര ഫെബ്രുവരി 6 മുതല്‍ 12 വരെ നടക്കും. ഏകദിന പരമ്പര കളിക്കുന്ന അതേ ഇംഗ്ലണ്ട് ടീം പാകിസ്ഥാനില്‍ നടക്കുന്ന ചാംപ്യന്‍സ് ട്രോഫിയും കളിക്കും. ഇംഗ്ലണ്ടിനെതിരായ
ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൂര്യകുമാര്‍ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയും ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെയും ഇന്ത്യ പ്രഖ്യാപിച്ചിട്ടില്ല.
ഇംഗ്ലണ്ടിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, ധ്രുവ് ജുറല്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, രവി ബിഷ്ണോയ്, വരുണ്‍ ചക്രവര്‍ത്തി.
ഇംഗ്ലണ്ടിന്റെ ടി20 ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഓവര്‍ട്ടണ്‍, ബെന്‍ ഡക്കറ്റ്, ബ്രൈഡന്‍ കാര്‍സെ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ഗസ് അറ്റ്കിന്‍സണ്‍, റെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍.
ഏകദിന ടീം: ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട്, മാര്‍ക്ക് വുഡ്, സാഖിബ് മഹ്മൂദ്, ആദില്‍ റഷീദ്, ലിയാം ലിവിംഗ്സ്റ്റണ്‍, ജാമി സ്മിത്ത്, ജാമി ഓവര്‍ട്ടണ്‍, ബെന്‍ ഡക്കറ്റ്, ബ്രൈഡന്‍ കാര്‍സെ, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ജോ റൂട്ട്.
Content Highlights: Sanju-Buttler battle is just days away; india vs england t20 series