അവസാനിക്കാത്ത പ്രതിസന്ധി; പരിശീലനത്തിനിടെ ഗംഭീറും ബൗളിംഗ് കോച്ചും തമ്മിൽ വാക്കേറ്റമുണ്ടായതായി റിപ്പോർട്ട്

ഒരു വ്യക്തിഗത മീറ്റിംഗ് കാരണം മോർക്കൽ പരിശീലനത്തിന് വൈകിയെത്തിയതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.

dot image

ഇന്ത്യൻ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇപ്പോൾ കായിക രംഗത്തെ പ്രധാന ചർച്ച. ഡ്രസിങ് റൂമിൽ പരിശീലകൻ ഗൗതം ഗംഭീറും താരങ്ങളും അസ്വാരസ്യ ങ്ങളുണ്ടായി എന്ന റിപ്പോർട്ടിന് പിന്നാലെ പുതിയ തർക്കത്തിന്റെ റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഓസ്‌ട്രേലിയൻ പര്യടനത്തിനിടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ബൗളിംഗ് കോച്ച് മോർണി മോർക്കലും തമ്മിൽ വാക്കേറ്റമുണ്ടായതാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിടുന്ന പുതിയ റിപ്പോർട്ട്. പരിശീലന സെഷനുകളിലൊന്നിൽ നടന്ന ഒരു സംഭവത്തിൽ ബിസിസിഐ ഗൗരവകരമായ അന്വേഷണം നടത്തുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

ഒരു വ്യക്തിഗത മീറ്റിംഗ് കാരണം മോർക്കൽ പരിശീലനത്തിന് വൈകിയെത്തിയതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്. 'ഗംഭീർ അച്ചടക്കത്തിൻ്റെ കാര്യത്തിൽ വളരെ കർക്കശക്കാരനാണ്. ഉടൻ ഗ്രൗണ്ടിൽ വെച്ച് അദ്ദേഹം മോർക്കലിനെ ശാസിച്ചു. ഇരുവരും തമ്മിൽ ചെറിയ പ്രശ്നങ്ങളുണ്ടായി. ടീം സുഗമമായി പ്രവർത്തിക്കുന്നതിന് ഇത് പരിഹരിക്കേണ്ടത് ഇരുവരും ആണ്, 'ബിസിസിഐ വൃത്തങ്ങൾ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത് ഇങ്ങനെ.

സപ്പോർട്ട് സ്റ്റാഫിൻ്റെ പ്രകടനം ബിസിസിഐ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അവരുടെ സംഭാവനയെക്കുറിച്ച് മുതിർന്ന കളിക്കാരിൽ നിന്ന് അഭിപ്രായം തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അതേ സമയം ഗൗതം ഗംഭീറിനെ പോലെ തന്നെ ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ അഭിഷേക് നായർ, അസിസ്റ്റൻ്റ് കോച്ച് റയാൻ ടെൻ ഡെഷ്കാത്തെ എന്നിവരുടെയെല്ലാം ഭാവി തുലാസിലാണെന്നുമാണ് ബിസിസിഐ വൃത്തങ്ങൾ പറയുന്നത്. ചാംപ്യൻസ് ട്രോഫിയാകും ഇരുവരുടെയെല്ലാം അവസാന പരീക്ഷണം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Content Highlights: The Endless Crisis; Reportedly, Gambhir and the bowling coach had an altercation during training

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us