ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന നോർഡർ ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം മത്സരം നടന്ന ഗാബ സ്റ്റേഡിയത്തിൽ തീ പിടിത്തം. ബിഗ് ബാഷ് ടി20 ലീഗിനിടെയാണ് സ്‌റ്റേഡിയത്തില്‍ തീ പിടിത്തമുണ്ടായത്. ഗാബ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ബ്രിസ്‌ബെയ്ന്‍ ഹീറ്റ്-ഹൊബാര്‍ട്ട് ഹരിക്കേയ്ന്‍സ് പോരാട്ടത്തിനിടെയാണ് അപ്രതീക്ഷിതമായി തീ പിടിത്തമുണ്ടായത്. ഇതോടെ കളി നിര്‍ത്തി വച്ചു.
സ്റ്റേഡിയത്തിലെ എന്റര്‍ടൈന്‍മെന്റ് ഏരിയയിലെ ഡിജെയ്ക്കായി തയ്യാറാക്കിയ ഭാഗത്താണ് തീ പടര്‍ന്നത്. തീ കണ്ട ഉടന്‍ തന്നെ ആരാധകരെ പുറത്തേക്ക് മാറ്റി. വലിയ ദുരന്തമാണ് ഒഴിവായതെന്നും ആവശ്യാവസരത്തിൽ ഇടപെട്ട ആരാധകർക്കും രക്ഷാപ്രവർത്തകർക്കും നന്ദി പറയുന്നുവെന്നും ബിഗ് ബാഷ് അധികൃതർ പറഞ്ഞു.
Play was delayed at The Gabba when a fire broke out in the stands. #BBL14 pic.twitter.com/v2J2OktfuF
— KFC Big Bash League (@BBL) January 16, 2025
തീ അണഞ്ഞതോടെ പിന്നീട് മത്സരം തുടര്‍ന്നു. പോരാട്ടത്തില്‍ ഹരിക്കെയ്ന്‍സ് വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബ്രിസ്‌ബെയ്ന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ഹരിക്കെയ്ന്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എടുത്ത് വിജയം സ്വന്തമാക്കി.
Content Highlights: Fire broke out at the Gabba stadium where the India-Auss series took place