ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോൾ ശുഭ്മൻ ഗില്ലിന്റെ ഉപനായക സ്ഥാനമാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയത്. ഗില്ലിനെ ഉപനായകനാക്കാനുള്ള കാരണം വ്യക്തമാക്കുകയാണ് ഇന്ത്യൻ ടീം മുഖ്യസെലക്ടർ അജിത്ത് അഗാർക്കർ. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഗിൽ ആയിരുന്നു ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനെന്ന് അഗാർക്കർ ചൂണ്ടിക്കാട്ടി. ഡ്രെസ്സിങ് റൂമിൽ നിന്നടക്കം ഗില്ലിന്റെ നായകമികവിനെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വരുന്നതെന്നും അഗാർക്കർ വ്യക്തമാക്കി.
ദേശീയ ടീം താരങ്ങൾക്ക് ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്നത് നിർബന്ധമാക്കിയതിനെക്കുറിച്ചും അഗാർക്കർ പ്രതികരിച്ചു. സെലക്ടർമാർ എന്ന നിലയിൽ താരങ്ങളോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാവണമെന്ന് പറയേണ്ടതുണ്ട്. താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാറാകുമെന്നാണ് കരുതുന്നത്. അജിത്ത് അഗാർക്കർ പറഞ്ഞു.
ചാംപ്യൻസ് ട്രോഫിക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.
Content Highlights: Agarkar defends Gill leadership in CT 2025