കാത്തിരുന്ന് കാത്തിരുന്ന്...; ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകുന്നതില്‍ ട്രോള്‍പൂരം

പ്രഖ്യാപനം വൈകുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.

dot image

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം വൈകുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30ഓടെ പ്രഖ്യാപിക്കുമെന്നായിരുന്നു ബിസിസിഐ അറിയിച്ചത്. എന്നാല്‍ രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും ടീം പ്രഖ്യാപനം ഉണ്ടായിട്ടില്ല. പ്രഖ്യാപനം വൈകുന്നത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.

സോഷ്യല്‍ മീഡിയയിലെ ചില രസകരമായ ട്രോളുകള്‍ കാണാം…

മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ടീം സെലക്ഷന്‍ നടക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെയും പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനായി 12 മണിയോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബിസിസിഐയുടെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും വാങ്കഡെയിലെത്തിച്ചേരുകയും ചെയ്തു. എന്നാല്‍ രണ്ട് മണിക്കൂറോളമായി പ്രഖ്യാപനം വൈകുകയായിരുന്നു.

ഫെബ്രുവരി 19 ന് പാകിസ്താനിലും യുഎഇയിലുമാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. ഫെബ്രുവരി 20 നാണ് ഇന്ത്യയുടെ ആദ്യ മത്സരം. അയല്‍ക്കാരായ ബംഗ്ലാദേശിനെയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് നേരിടേണ്ടത്. ഫെബ്രുവരി 23 നാണ് ഇന്ത്യയുടെ രണ്ടാം മത്സരം. പാകിസ്താനാണ് എതിരാളികള്‍. മാര്‍ച്ച് രണ്ടാം തീയതി നടക്കാനിരിക്കുന്ന മൂന്നാമത്തെ ഗ്രൂപ്പ് പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യ നേരിടുക. പാകിസ്താനിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനാല്‍ ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായിലാണ് നടക്കുക.

Content Highlights: Trolls About BCCI delaying India's squad announcement for Champions Trophy 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us