അയാൾ പന്തെറിയാൻ ബാക് സ്റ്റേജിലുണ്ടെന്ന് ക്രിസ് മാർട്ടിൻ, ഇളകി മറിഞ്ഞ് ജനം; കോള്‍ഡ് പ്ലേ വേദിയിലും 'ബുംമ്ര' മയം

ഷോയില്‍ പാട്ടുപാടുന്നതിനിടെയായിരുന്നു ബുംമ്രയെ കുറിച്ച് ക്രിസ് മാർട്ടിൻ പരാമർശിച്ചത്.

dot image

ലോകപ്രശസ്ത റോക്ക് ബാന്‍ഡ് കോള്‍ഡ് പ്ലേയുടെ മുബൈയില്‍ നടന്ന സംഗീത പരിപാടിയിലും 'താരമായി' ജസ്പ്രിത് ബുംമ്ര. മുംബൈയില്‍ ശനിയാഴ്ച നടന്ന ഷോയില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംമ്രയുടെ പേരെടുത്ത് പറഞ്ഞ് ക്രിസ് മാര്‍ട്ടിന്‍ ആരാധകരെ ആവേശത്തിലാക്കി. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഷോയില്‍ പാട്ടുപാടുന്നതിനിടെയായിരുന്നു ബുംമ്രയെ കുറിച്ച് മാര്‍ട്ടിന്‍ പറഞ്ഞത്. 'ഒന്നുനില്‍ക്കൂ, ഞങ്ങള്‍ക്ക് ഷോ വേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. കാരണം ജസ്പ്രിത് ബുംമ്ര സ്റ്റേജിന് പിന്നില്‍ വന്ന് നില്‍പ്പുണ്ട്. എന്റെ നേരെ പന്തെറിയണമെന്നാണ് അദ്ദേഹം പറയുന്നത്', മൈക്കിലൂടെ മാര്‍ട്ടിന്‍ വിളിച്ചുപറഞ്ഞു. അപ്രതീക്ഷിതമായി ബുംമ്രയുടെ പേരുകേട്ടതും ഷോയുടെ കാണികളെല്ലാം ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

ലോകപ്രശസ്ത ബ്രിട്ടീഷ് ബാന്‍ഡായ കോള്‍ഡ് പ്ലേ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയിലെത്തുന്നത്. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ജനുവരി 18, 19, 21 തീയതികളില്‍ വൈകുന്നേരങ്ങളിലാണ് കോള്‍ഡ്‌പ്ലേ പരിപാടി നടക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ നിരവധി പേര്‍ സംഘത്തിന്റെ പ്രകടനം കാണാന്‍ മുംബൈയില്‍ എത്തിക്കഴിഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമായിരുന്നു ആദ്യം പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റുതീര്‍ന്നതും ആരാധകരുടെ ആവേശവും പരിഗണിച്ച് ഒരു ദിവസത്തേക്കു കൂടി പരിപാടി നീട്ടുകയായിരുന്നു.

Content Highlights: Coldplay's Chris Martin mentions Jasprit Bumrah during Mumbai concert, Video Goes Viral

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us