ഇടവേളയ്ക്ക് ശേഷം പുനരാരംഭിക്കുന്ന രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അംഗമായതിനാല്‍ സഞ്ജു സാംസണ്‍ ടീമില്‍ ഇല്ല. നേരത്തെ മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ ട്രോഫി തുടങ്ങിയവയ്ക്ക് വേണ്ടി രഞ്ജി ട്രോഫി ടൂർണമെന്റിൽ ഇടവേളയുണ്ടായിരുന്നു. ആ സമയത്ത് സഞ്ജു ടീമിനായി കളിക്കുകയും ചെയ്തിരുന്നു.
നിലവിൽ രഞ്ജി ട്രോഫി ഗ്രൂപ്പ് സിയിൽ രണ്ടാമതാണ് കേരളം. അഞ്ചു മത്സരങ്ങളിൽ നിന്ന് രണ്ട് ജയവും മൂന്ന് സമനിലകളുമായി 18 പോയിന്റാണ് കേരളത്തിനുള്ളത്. 20 പോയിന്റുള്ള ഹരിയാനായാണ് ഒന്നാം സ്ഥാനത്ത്. 14 പോയിന്റുള്ള ബംഗാൾ മൂന്നാം സ്ഥാനത്തും കർണാടക നാലാം സ്ഥാനത്തും നിൽക്കുന്നു. ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വച്ചാണ് മധ്യപ്രദേശിനെതിരായ മത്സരം.
ടീം: സച്ചിന്‍ ബേബി(ക്യാപ്റ്റന്‍), റോഹന്‍ എസ് കുന്നുമ്മല്‍, വിഷ്ണു വിനോദ്,ബാബ അപരാജിത്, അക്ഷയ് ചന്ദ്രന്‍, മുഹമ്മദ് അസറുദീന്‍, സല്‍സല്‍മാന്‍ നിസാര്‍, ആദിത്യ സര്‍വതെ, ഷോണ്‍ റോജര്‍, ജലജ് സക്‌സേന, ബേസില്‍ തമ്പി, നിധീഷ് എം ടി, ബേസില്‍ എന്‍ പി, ഷറഫുദീന്‍ എന്‍ എം, ശ്രീഹരി എസ് നായര്‍.
Content Highlights:Kerala team for the Ranji Trophy match has been announced, sanju not in team