വൈറ്റ് ബോൾ ക്രിക്കറ്റിൽ ഹാരി ബ്രൂക്ക് ഇനിമുതൽ ഇംഗ്ലണ്ട് ടീമിന്റെ വൈസ് ക്യാപ്റ്റനാകും. ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പര നാളെ ആരംഭിക്കാനിരിക്കെയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റെ പ്രഖ്യാപനം. മുമ്പ് ജോസ് ബട്ലറുടെ അഭാവത്തിൽ ഏതാനും മത്സരങ്ങളിൽ ഹാരി ബ്രൂക്ക് ഇംഗ്ലണ്ട് നായകനായിരുന്നു. മധ്യനിര ബാറ്ററായും ബ്രൂക്ക് മികച്ച പ്രകടനമാണ് നടത്തുന്നത്.
അന്താരാഷ്ട്ര ട്വന്റി 20യിൽ 39 മത്സരങ്ങളിൽ നിന്നായി 707 റൺസാണ് ബ്രൂക്കിന്റെ സമ്പാദ്യം. ഏകദിന ക്രിക്കറ്റിൽ 20 മത്സരങ്ങളിൽ നിന്ന് 719 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ 24 മത്സരങ്ങൾ മാത്രം കളിച്ച ബ്രൂക്ക് 2,281 റൺസാണ് അടിച്ചുകൂട്ടിയിരിക്കുന്നത്. ഒമ്പത് സെഞ്ച്വറികളും 18 അർധ സെഞ്ച്വറികളും അടങ്ങുന്നതാണ് ബ്രൂക്കിന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയർ.
ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ലർ (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, ജൊഫ്രാ ആർച്ചർ, ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥൽ, ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റൻ), ബ്രൈഡൻ കാർസ്, ബെൻ ഡക്കറ്റ്, ജാമി ഓവർടൺ, ജാമി സ്മിത്ത്, ലയാം ലിവിങ്സ്റ്റൺ, ആദിൽ റഷീദ്, സാഖിബ് മഹ്മുദ്, ഫിൽ സോൾട്ട്, മാർക് വുഡ്.
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പയ്ക്കും ചാംപ്യൻസ് ട്രോഫിയ്ക്കുമുള്ള ഇംഗ്ലണ്ട് ടീം: ജോസ് ബട്ലർ (ക്യാപ്റ്റൻ), ഗസ് അറ്റ്കിൻസൺ, ജേക്കബ് ബെഥൽ, ഹാരി ബ്രൂക്ക് (വൈസ് ക്യാപ്റ്റൻ), ബ്രൈഡൻ കാർസ്, ബെൻ ഡക്കറ്റ്, ജാമി ഓവർടൺ, ജാമി സ്മിത്ത്, ലയാം ലിവിങ്സ്റ്റൺ, ആദിൽ റഷീദ്, സാഖിബ് മഹ്മുദ്, ഫിൽ സോൾട്ട്, മാർക് വുഡ്, ജോ റൂട്ട്.
Content Highlights: Harry Brook has been appointed as the new white-ball vice-captain for ECB