'ഈ ടീമിൽ വേറാര് വൈസ് ക്യാപ്റ്റനാകും!'; ഗിൽ ഉപനായകനായതിൽ രവിചന്ദ്രൻ അശ്വിൻ

ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ സാധ്യത ഇലവനെക്കുറിച്ചും അശ്വിൻ സംസാരിച്ചു

dot image

ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ചാംപ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശുഭ്മൻ ​ഗിൽ വൈസ് ക്യാപ്റ്റനായതിൽ പ്രതികരണവുമായി രവിചന്ദ്രൻ അശ്വിൻ. നിലവിലെ ടീമിൽ ആരെയാണ് ഉപനായകനാക്കാൻ കഴിയുകയെന്ന് ചിന്തിക്കുക. ​ഗില്ലിനെ വൈസ് ക്യാപ്റ്റനാക്കിയത് ശരിയെന്നോ തെറ്റെന്നോ താൻ പറയുന്നില്ല. ഇന്ത്യയ്ക്കുവേണ്ടി അവസാന ഏകദിന പരമ്പരയിൽ ​ഗിൽ വൈസ് ക്യാപ്റ്റനായിരുന്നു. ഇത് സൂചിപ്പിക്കുന്നത് ഭാവിയിൽ ഇന്ത്യൻ ടീമിന്റെ നായകൻ ​ഗിൽ ആയിരിക്കും എന്നതാണ്. നിലവിൽ ഏകദിന ടീമിൽ സ്ഥിരസാന്നിധ്യം എന്നതിനാൽ ​ഗിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായത് ശരിയായ തീരുമാനമാണ്. ഭാവിയിൽ വിരാട് കോഹ്‍ലിയും ജസ്പ്രീത് ബുംമ്രയും ​ഗില്ലിന് പിന്തുണ നൽകും. രവിചന്ദ്രൻ അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

ചാംപ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ സാധ്യത ഇലവനെക്കുറിച്ചും അശ്വിൻ സംസാരിച്ചു. ഇം​ഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിൽ അക്സർ പട്ടേലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ. അതിനാൽ ഏകദിന പരമ്പരയിലും ചാംപ്യൻസ് ട്രോഫിയിലും രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവരിൽ ആരാണ് കളിക്കുയെന്നത് നിർണായക തീരുമാനമാകും. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് വേണോ, കെ എൽ രാഹുൽ വേണോയെന്നതും നിർണായക തീരുമാനമാണ്. അശ്വിൻ വ്യക്തമാക്കി.

ചാംപ്യൻസ് ട്രോഫിക്കും ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോഹ്‍‍ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ‍്യ, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്.

Content Highlights: R Ashwin's Brutally Honest Take On Shubman Gill Becoming Vice-Captain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us