ചാംപ്യൻസ് ട്രോഫി ഫോട്ടോ ഷൂട്ടിനായി രോഹിത്തിനെ പാകിസ്താനിലേക്ക് അയക്കില്ല; നിലപാട് കടുപ്പിച്ച് BCCI

നേരത്തെ ചാംപ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ പാകിസ്താനിലേക്ക് ഇല്ലെന്ന് ബിസിസിഐ ശക്തമായ നിലപാടെടുത്തതിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിയില്‍ നടത്താന്‍ ഐസിസി നിർബന്ധിതരായിരുന്നു

dot image

അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ചാംപ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടിൽ രോഹിത് ശർമ പങ്കെടുക്കില്ല. പാകിസ്താനിൽ നടക്കുന്ന ഈ ഫോട്ടോ ഷൂട്ടിനും ശേഷം നടക്കുന്ന വാർത്താ സമ്മേളനത്തിലും പങ്കെടുക്കാൻ രോഹിതിനെ അയക്കില്ലെന്ന് ബിസിസിഐ തീരുമാനമെടുത്തിരിക്കുകയാണ്. ഇതോടെ ഉദ്ഘാടന ചടങ്ങിലും രോഹിത് പങ്കെടുക്കില്ലെന്ന് ഉറപ്പായി. നേരത്തെ രോഹിതിനെ പറഞ്ഞയക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നായിരുന്നു ബിസിസിഐ വൃത്തങ്ങൾ അറിയിച്ചിരുന്നത്.

നേരത്തെ ചാംപ്യൻസ് ട്രോഫിയില്‍ കളിക്കാന്‍ പാകിസ്താനിലേക്ക് ഇല്ലെന്ന് ബിസിസിഐ ശക്തമായ നിലപാടെടുത്തതിനെ തുടർന്ന്
ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിയില്‍ നടത്താന്‍ ഐസിസി നിർബന്ധിതരായിരുന്നു. ഇതിന് പിന്നാലെയാണ് ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടിനായും ഉദ്ഘാടന ചടങ്ങിനായും രോഹിതിനെ പാകിസ്താനിലേക്ക് അയക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചത്.

രോഹിതിന് കൂടി പങ്കെടുക്കാനായി ക്യാപ്റ്റന്‍മാരുടെ ഫോട്ടോ ഷൂട്ടും വാര്‍ത്താസമ്മേളനവും ദുബായിലേക്ക് മാറ്റണമെന്ന് ബിസിസിഐ ഐസിസിയോട് അഭ്യര്‍തിച്ചതായും റിപ്പോർട്ടുണ്ട്. എന്നാല്‍ പാകിസ്താനിൽ കളിക്കാനില്ലെന്ന ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചതിനാല്‍ പുതിയ നിര്‍ദേശത്തോട് ഐസിസി എങ്ങനെയാവും പ്രതികരിക്കുക എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ഇത് കൂടാതെ ഈ ആവശ്യത്തോട് പാകിസ്താൻ എങ്ങനെ പ്രതികരിക്കും എന്നതും ശ്രദ്ധേയമാണ്.

ഇതിന് പുറമെ ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിനുള്ള ഇന്ത്യൻ ടീമിന്‍റെ കിറ്റില്‍ പാകിസ്താൻ എന്നെഴുതരുതെന്നും ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിനും ഐസിസി ഇത് വരെ പച്ച കൊടി കാണിച്ചിട്ടില്ല. ഐസിസി മാര്‍ഗനിര്‍ദേശം അനുസരിച്ച് ആതിഥേയരാജ്യത്തിന്‍റെ പേര് എല്ലാ ടീമുകളുടെയും ടീം ജേഴ്സി ഉള്‍പ്പെടെയുള്ള കിറ്റുകളില്‍ ഉണ്ടാകണമെന്നുണ്ട്.

Content Highlights: Rohit will not go to Pakistan for Champions Trophy photo shoot; BCCI has toughened its stance

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us