രഞ്ജിയിലും രക്ഷയില്ല; ആദ്യ മത്സരത്തിൽ രോഹിത് 3 ന് ഔട്ട്; ജയ്‌സ്വാളും നേരത്തെ മടങ്ങി;വീഡിയോ

രഞ്ജി ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന രോഹിത് ശർമയ്ക്ക് ആദ്യ മത്സരത്തിൽ തന്നെ നിരാശ

dot image

നീണ്ട ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫിയിലൂടെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന രോഹിത് ശർമയ്ക്ക് ആദ്യ മത്സരത്തിൽ തന്നെ നിരാശ. ജമ്മു കാശ്മീരിനെതിരെ ആരംഭിച്ച മത്സരത്തിൽ മുബ്മയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ രോഹിത് മൂന്ന് റൺസിന് ഔട്ടായി.

19 പന്തുകൾ നേരിട്ട താരം ഉമർ നാസിറിന്റെ പന്തിൽ പരാസ് ഡോഗ്രയ്ക്ക് ക്യാച്ച് നൽകി മടങ്ങി. കൂടെ ഓപ്പണറായി ഇറങ്ങിയ ജയ്‌സ്വാളും പെട്ടെന്ന് തന്നെ മടങ്ങി. എട്ട് പന്തിൽ നാല് റൺസാണ് താരം നേടിയത്. ആഖിബ് നബിയുടെ പന്തിൽ താരം എൽബിയിൽ കുടുങ്ങുകയായിരിക്കുന്നു.

നിലവിൽ 10 ഓവർ പിന്നിട്ടപ്പോൾ 20 റൺസിന് രണ്ട് എന്ന നിലയിലാണ് മുംബൈ. അജിങ്ക്യാ രഹാനെയും ഹാർദിക് തമോറുമാണ് ക്രീസിൽ. ഇവരെ കൂടാതെ ശ്രേയസ് അയ്യർ, ശിവം ദുബെ, ഷാർദിൽ താക്കൂർ എന്നിവരും മുംബൈക്കായി കളിക്കുന്നുണ്ട്. നിലവിൽ എലൈറ്റ് എ ഗ്രൂപ്പിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മുംബെെ. 23 പോയിന്റുമായി ജമ്മു കാശ്മീർ രണ്ടാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. മുംബൈയുടെ പരിശീലന ക്യാംപിലെത്തി രോഹിത് ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നെങ്കിലും ടീമില്‍ കളിക്കുമോ എന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. സമയം കിട്ടാത്തത് കൊണ്ടാണ് താൻ ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതെന്ന് രോഹിത് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. 2015ലാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കളിച്ചത്.

Content Highlights: Rohit out for 3 in first match; Jaiswal also returned early in ranji trophy

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us