ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി ഇന്ന് ആരംഭിച്ചപ്പോൾ ബിസിസിഐയുടെ നിർബന്ധിത നിർദേശം കേട്ടെത്തിയ ഇന്ത്യൻ താരങ്ങളെല്ലാം ബാറ്റിങ്ങിൽ പതറുന്ന കാഴ്ചയാണ് കണ്ടത്. രോഹിത് ശർമ, ജയ്‌സ്വാൾ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ തുടങ്ങി നിലവിൽ ഇന്ത്യൻ ടീമിലുള്ള താരങ്ങളെല്ലാം രണ്ടക്കം കടക്കാതെ ഉടനെ തന്നെ പുറത്തായി. ഇതിൽ പ്രധാന വിക്കറ്റായത് രോഹിത് ശർമയുടേതായിരുന്നു.
കഴിഞ്ഞ ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മോശം പ്രകടനം നടത്തി അവസാന ടെസ്റ്റിൽ നിന്ന് മാറ്റി നിർത്തൽ വരെ ഏറ്റുവാങ്ങേണ്ടി വന്ന ക്യാപ്റ്റൻ രോഹിതിന് രഞ്ജിയിൽ തിളങ്ങുക നിർണായകമായിരുന്നു. എന്നാൽ രോഹിതിനെ ജമ്മു കശ്മീർ ഫാസ്റ്റ് ബോളർ ഉമർ നസീർ മിർ പുറത്താക്കി. രോഹിതിനെ മാത്രമല്ല അജിങ്ക്യ രഹാനെ , ശിവം ദുബെ, ഹാർദിക് താമോർ എന്നിവ രുടെയും വിക്കറ്റ് നേടിയ താരം ഉജ്ജ്വലമായ സ്പെല്ലാണ് ഇന്ന് നടത്തിയത്.
He's Umar Nazir from Kashmir.
— Abhay 𝕏 (@Kings_Gambit__) January 23, 2025
Speedster 🔥
Today he took the wickets of Rohit Sharma, Hardik Tamore, Rahane and Shivam Dube in the Ranji trophy match against Mumbai.
Exciting bowler to watch out in future 👌#RanjiTrophy #RohitSharma pic.twitter.com/k8FSdmTqdo
കൃത്യമായ ഇടവേളകളിൽ ജമ്മുകശ്മീരിനായി വിക്കറ്റുകൾ നേടി കൊടുത്ത 31-കാരൻ തൻ്റെ പേസും ബൗൺസും കൊണ്ട് ബാറ്റർമാരെ ബുദ്ധിമുട്ടിച്ചു. രോഹിത്തിനെ 3 റൺസിൽ മിർ ഷോർട്ട് പിച്ചിലെ പന്തിൽ പുറത്താക്കി, പിന്നീട് 12 റൺസെടുത്ത രഹാനെയെ ക്ലീൻ ബൗൾഡാക്കി. ദുബെയെ ഡക്കിന് പുറത്താക്കി. ശേഷം തമോറിനെ എൽബിയിൽ കുടുക്കി. 6 , 4 എന്ന തന്റെ ഉയരക്കൂടുതൽ ഉപയോഗപ്പെടുത്തിയായിരുന്നു താരത്തിന്റെ പന്തുകൾ.
2013ലാണ് മിർ ആഭ്യന്തര അരങ്ങേറ്റം കുറിച്ചത്, അതിനുശേഷം 57 മത്സരങ്ങളിൽ നിന്ന് 138 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റിൽ 54 വിക്കറ്റുകളും ടി20യിൽ 32 വിക്കറ്റുകളും നേടിയിട്ടുണ്ട്. പുൽവാമയിൽ മിർ 2018-19 ദിയോധർ ട്രോഫിക്കുള്ള ഇന്ത്യ സി ടീമിലും ഇടം നേടിയിരുന്നു. ശേഷം വലിയ രീതിയിൽ ദേശീയ ശ്രദ്ധ ആകർഷിക്കാതിരുന്ന താരം ഇന്നത്തെ മിന്നും പ്രകടനത്തിൽ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്.
Content Highlights:Who Is Umar Nazir Mir, Who Dismissed Rohit Sharma, Ajinkya Rahane And Shivam Dube