മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സ് ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്ന മുംബൈയും ജമ്മു കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് എ മത്സരത്തിൾ ഇന്നലെ ഒരു അപൂർവ സംഭവം കൂടിയാണ് ഉണ്ടായത്. ആഭ്യന്തര ക്രിക്കറ്റിലെ അംപയറിങ് നിലവാരത്തിൽ ആശങ്ക ഉയർത്തുന്നത് കൂടിയായിരുന്നു ഈ സംഭവം.
മുംബൈ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ പുറത്താക്കപ്പെട്ടതിന് അഞ്ച് മിനിറ്റിന് ശേഷം ക്രീസിലേക്ക് തിരിച്ചുവിളിക്കപ്പെട്ടതിന് ശേഷമായിരുന്നു അത്. കാശ്മീർ ബൗളർ ഉമർ നസീറിൻ്റെ നോ ബോൾ സ്ഥിരീകരിച്ച തേർഡ് അംപയർ അവലോകനത്തെ തുടർന്നായിരുന്നു അത്. മുംബൈയുടെ രണ്ടാം ഇന്നിങ്സിന്റെൻ്റെ 25-ാം ഓവറിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ജമ്മു കശ്മീർ പേസർ ഉമർ നസീർ ഒരു ഷോർട്ട് ഡെലിവറി ബോൾ ചെയ്തു. തെറ്റായ പുൾ ഷോട്ട് വിക്കറ്റ് കീപ്പറിലേക്ക് ക്യാച്ച് നൽകി. ഉടൻ തന്നെ രഹാനെ ഡ്രസിങ് റൂമിലേക്ക് മടങ്ങുകയും അടുത്ത ബാറ്ററായി പകരം ഷാർദുൽ താക്കൂർ ക്രീസിലെത്തുകയും ചെയ്തു.
What. A. Catch 😮
— BCCI Domestic (@BCCIdomestic) January 24, 2025
J & K captain Paras Dogra pulls off a sensational one-handed catch to dismiss Mumbai captain Ajinkya Rahane 🔥#RanjiTrophy | @IDFCFIRSTBank
Scorecard ▶️ https://t.co/oYXDhqotjO pic.twitter.com/vAwP5vY28P
എന്നാൽ മിനിറ്റുകൾക്കകം നസീർ ക്രീസ് കടന്നതായി തേർഡ് അംപയറിൽ നിന്ന് ഓൺ-ഫീൽഡ് അംപയർ സ്ഥിരീകരിച്ചതോടെ സ്ഥിതിഗതികൾ മാറി. അപൂർവമായ ഒരു ഇടപെടലിൽ അമ്പയർമാർ താക്കൂറിനെ തിരിച്ചയക്കുകയും രഹാനെയോട് ക്രീസിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഒരു ഓവറിന് ശേഷം രഹാനെ പുറത്തായി. അതേ ബൗളറായ നസീറിന്റെ പന്തിൽ മിഡ്-ഓഫിൽ ജമ്മു കശ്മീർ ക്യാപ്റ്റൻ പാരസ് ഡോഗ്ര ക്യാച്ചെടുത്തു. നിലവിൽ ഏഴ് വിക്കറ്റിന് 274/7 എന്ന നിലയിലാണ് മുംബൈ. താക്കൂർ 113 (119 പന്തിൽ 17 ബൗണ്ടറി) പുറത്താകാതെ നിൽക്കുന്നു. 206 റൺസായിരുന്നു ജമ്മു കശ്‌മീർ ആദ്യ ഇന്നിങ്സിൽ നേടിയത്. ആദ്യ ഇന്നിങ്സിൽ മുംബൈ 120 റൺസിന് ഓൾ ഔട്ടായിരുന്നു.
Content Highlights:Rahane called back from the pavilion during Ranji Trophy match