സീനിയർ താരങ്ങളെല്ലാം വരിവരിയായി പരാജയപ്പെട്ട രഞ്ജി ട്രോഫിയിൽ ഇന്ത്യൻ സീനിയർ ടീമിന്റെ മാനം കാത്ത് ഗിൽ. കർണാടകയ്‌ക്കെതിരായ രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ പഞ്ചാബിനായി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ ശുഭ്മാൻ ഗിൽ സെഞ്ച്വറി നേടി. നിലവിൽ ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൻ്റെ രണ്ടാം ഇന്നിങ്സിൽ പഞ്ചാബിനായി ഓപ്പൺ ചെയ്ത ഗിൽ 14 ബൗണ്ടറികളുടെയും മൂന്ന് സിക്‌സറുകളുടെയും സഹായത്തോടെ 159 പന്തിൽ 100 റൺസ് നേടി. നിലവിൽ താരം ക്രീസിലുണ്ട്.
ആദ്യ ഇന്നിംഗ്‌സിൽ 475 റൺസ് നേടിയ കർണാടകയ്‌ക്കെതിരായ മത്സരത്തിൽ റൺസ് നേടാനായ ഏക പഞ്ചാബ് ബാറ്റ്‌സ്മാൻ ഗിൽ മാത്രമാണ്. ആദ്യ ഇന്നിങ്സിൽ ഗിൽ നാല് റൺസ് മാത്രമെടുത്ത് മടങ്ങിയിരുന്നു. താരമടക്കം പഞ്ചാബ് ബാറ്റർമാരെല്ലാം പരാജയപ്പെട്ടപ്പോൾ ഒന്നാം ഇന്നിങ്സിൽ 29 ഓവറിൽ 55 റൺസിന് പുറത്തായി. മറുപടി ഇന്നിങ്സിൽ സമ്രാൻ രവിചന്ദ്രൻ ഇരട്ട സിനേറ്ററിയുമായി തിളങ്ങിയപ്പോൾ കർണാടക കൂറ്റൻ സ്കോർ നേടി. രണ്ടാം ഇന്നിങ്സിലെ പഞ്ചാബിന്റെ 59 ഓവർ എറിഞ്ഞു കഴിഞ്ഞപ്പോൾ 185 റൺസിന് ഏഴ് എന്ന നിലയിലാണ്.
Shubham Gill Hits Century vs Karnataka In a Ranji Match.
— Vineet (@VineetKT11) January 25, 2025
Showing one men show from Punjab!#RanjiTrophy #ranjitrophy2025 #gill pic.twitter.com/f2cLwUgFaf
അതേ സമയം ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് സീനിയര്‍ താരങ്ങളടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന നിര്‍ദേശം ബിസിസിഐ മുന്നോട്ടുവെച്ചത്. ബിസിസിഐ നയം കർശനമാക്കിയതോടെ ഇന്ത്യൻ താരങ്ങളെല്ലാം വരിവരിയായി രഞ്ജി ട്രോഫി കളിക്കാനെത്തി. ഓരോ താരങ്ങളും വർഷങ്ങളുടെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രഞ്ജി കളിക്കാനെത്തുന്നത്.
2015 ൽ അവസാനമായി രഞ്ജി കളിച്ച രോഹിത് പത്ത് വർഷത്തിന് ശേഷമാണ് മുംബൈ ക്യാമ്പിലെത്തിയത്. രോഹിത്തിനെ കൂടാതെ യുവ ഓപ്പണർ യശ്വസി ജയ്‌സ്വാളും മുംബൈ ടീമിനൊപ്പം ചേർന്നു. പഞ്ചാബ് ടീമിനൊപ്പം ശുഭ് മാൻ ഗിൽ ചേർന്നപ്പോൾ റിഷഭ് പന്ത് ഡൽഹി ടീമിനൊപ്പവും ചേർന്നു.
എന്നാൽ എല്ലാ താരങ്ങളും ആദ്യ മത്സരത്തിൽ പരാജയപ്പെട്ടു. ജമ്മു കശ്മീരിനെതിരെ മുംബൈയ്ക്കായി ഓപ്പൺ ചെയ്ത രോഹിത് ശർമയും യശസ്വി ജയ്സ്വാളും താരതമ്യേന ചെറിയ സ്കോറിൽ ഇരു ഇന്നിങ്സിലും പുറത്തായി. ഇവർക്ക് പുറമെ അജിങ്ക്യാ രഹാനെ, ശിവം ദുബെ, ശ്രേയസ് അയ്യർ എന്നിവരും എളുപ്പത്തിൽ മടങ്ങി. സൗരാഷ്ട്രയ്ക്കെതിരെ കളത്തിലിറങ്ങിയ റിഷഭ് പന്തിനും ഇരു ഇന്നിങ്സിലും തിളങ്ങാനായിരുന്നില്ല. ഇതിനിടെയിലാണ് ഗില്ലിന്റെ രണ്ടാം ഇന്നിങ്സിലെ തകർപ്പൻ പ്രകടനം.
Content Highlights: Shubman Gill hitCentury For Punjab In Ranji Trophy