തുറന്നു പറയുന്നതിൽ ക്ഷമിക്കണം, എ ബി ഡി ഇതിഹാസമാണ്; പക്ഷേ, അയാൾ കളിച്ചിരുന്ന ​IPL ടീം പോര!: സഞ്ജയ് മഞ്ജരേക്കർ

ഐപിഎല്ലിൽ 2011 മുതൽ 2021 വരെ റോയൽ ചാലഞ്ചേഴ്സ് ബാം​ഗ്ലൂരിന്റെ ഭാ​ഗമായിരുന്നു ഡിവില്ലിയേഴ്സ്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ദക്ഷിണാഫ്രിക്കൻ ഇതിഹാസ താരം എ ബി ഡിവില്ലിയേഴ്സിന്റെ കഴിവ് പൂർണമായും പുറത്തുവന്നിട്ടില്ലെന്ന് ഇന്ത്യൻ മുൻ താരം സഞ്ജയ് മഞ്ജരേക്കർ. ഐപിഎല്ലിൽ ഡിവില്ലിയേഴ്സ് മുൻ നിരയിൽ ബാറ്റ് ചെയ്തു. പക്ഷേ തുറന്നുപറയുന്നതിൽ തന്നോട് ക്ഷമിക്കണം. ഡിവില്ലിയേഴ്സ് കളിച്ചത് നല്ലൊരു ഐപിഎൽ ടീമിനു വേണ്ടിയായിരുന്നില്ല. മറ്റൊരു ടീമിലായിരുന്നു ഡിവില്ലിയേഴ്സ് കളിക്കുന്നതെങ്കിൽ അയാളിലെ ഇതിഹാസത്തിന്റെ മികവ് കാണാൻ കഴിയുമായിരുന്നു. സ്റ്റാർ സ്പോർട്സിന്റെ ഒരു പരിപാടിയിൽ മഞ്ജരേക്കർ പ്രതികരിച്ചു.

ഇന്ത്യൻ പ്രീമിയർ ലീ​ഗിന്റെ 2008 ലെ പ്രഥമ പതിപ്പിൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടിയാണ് ഡിവില്ലിയേഴ്സ് ആദ്യമായി കളിച്ചത്. പിന്നാലെ 2001ലെ മെ​ഗാലേലത്തിൽ ഡിവില്ലിയേഴ്സ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിലെത്തി. പിന്നീട് 2021ൽ വിരമിക്കും വരെ ഡിവില്ലിയേഴ്സ് റോയൽ ചലഞ്ചേഴ്സിന്റെ ഭാ​ഗമായിരുന്നു. 2011ലും 2016ലും ഫൈനൽ കളിക്കാനായതാണ് ഒരു ഐപിഎൽ ടീമിനൊപ്പമുള്ള താരത്തിന്റെ വലിയ നേട്ടം.

ഐപിഎല്ലിൽ ആകെ 184 മത്സരങ്ങളിൽ നിന്നായി 5,182 റൺസാണ് ഡിവില്ലിയേഴ്സ് അടിച്ചെടുത്തത്. ഇതിൽ റോയൽ ചലഞ്ചേഴ്സിനൊപ്പം 156 മത്സരങ്ങളിൽ നിന്നായി 4,491 റൺസ് നേടി. റോയൽ ചലഞ്ചേഴ്സിനായി കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാമനാണ് ഡിവില്ലിയേഴ്സ്. 252 മത്സരങ്ങളിൽ നിന്നായി 8,004 റൺസ് നേടിയ വിരാട് കോഹ്‍ലി മാത്രമാണ് ഡിവില്ലിയേഴ്സിന് മുന്നിലുള്ളത്.

Content Highlights: Ab de villiers played for the wrong franchise in IPL says Sanjay Manjrekar

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us