'കാണാൻ സുന്ദരനായത് കരിയറിൽ തിരിച്ചടിയായി, സീനിയർ താരങ്ങൾക്ക് അസൂയ'; വിചിത്രവാദവുമായി മുൻ പാക് താരം

താൻ കളിക്കുന്ന കാലത്ത് ഒരുപാട് സീനിയർ താരങ്ങൾ കാണാൻ ഭംഗിയുള്ളതിന്‍റെ പേരിൽ തന്നെ വെറുത്തിരുന്നുവെന്നും ഷഹ്സാദ് പറഞ്ഞു

dot image

കാണാൻ സുന്ദരനായി പോയത് ക്രിക്കറ്റ് കരിയറിൽ തിരിച്ചടിയായെന്ന വിചിത്ര വാദവുമായി മുൻ പാകിസ്താൻ ക്രിക്കറ്റ് താരം അഹ്മദ് ഷഹ്സാദ്. മുതിർന്ന താരങ്ങളുടെ അടക്കം ഇഷ്ടക്കേടുകൾക്ക് പാത്രമാവാൻ അത് കാരണമായിട്ടുണ്ടെന്നും താൻ കളിക്കുന്ന കാലത്ത് ഒരുപാട് സീനിയർ താരങ്ങൾ കാണാൻ ഭംഗിയുള്ളതിന്‍റെ പേരിൽ തന്നെ വെറുത്തിരുന്നുവെന്നും ഷഹ്സാദ് പറഞ്ഞു.

'സൗന്ദര്യമുണ്ടായിരുന്നത് എനിക്ക് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ക്രിക്കറ്റിൽ സൗന്ദര്യമുണ്ടാകുക ചിലപ്പോൾ ഒരു ശാപമാണ്, നന്നായി ഡ്രസ് ചെയ്യുക, സംസാരിക്കുക എന്നിവയൊക്കെ ഉണ്ടെങ്കിൽ സഹതാരങ്ങൾക്ക് അതൃപ്തിയുണ്ടാകും, നിങ്ങൾ ടീമിൽ നിന്ന് വരെ പുറത്താകാൻ അത് കാരണവുമായേക്കും', അദ്ദേഹം കൂട്ടിച്ചേർത്തു.

ഞാൻ എന്റെ ഭാഗം സുരക്ഷിതമാക്കാൻ പറഞ്ഞതല്ലെന്നും മറ്റ് താരങ്ങൾക്കും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നും മുൻ താരം വാദിച്ചു. നിങ്ങൾക്ക് ഒരുപാട് ആരാധകരുണ്ടാകുകയും ആളുകൾ അഭിനന്ദിക്കുകയും ചെയ്യുന്നത് സീനിയർ താരങ്ങൾക്ക് ഇഷ്ടക്കേടുകളുണ്ടാക്കും,' ഷഹ്സാദ് പറഞ്ഞു.

ഞാൻ ചെറിയ ഗ്രാമത്തിൽ നിന്നുമുള്ള ആളായിരുന്നു, ക്രിക്കറ്റിൽ നിന്നും പണവും ശ്രദ്ധയും കിട്ടി തുടങ്ങിയപ്പോൾ ഞാൻ എന്‍റെ വ്യക്തിത്വവും സൗന്ദര്യവും മെച്ചപ്പെടുത്താന്‍ ശ്രമിച്ചു, അത് ചില അനുകൂല ഘടകങ്ങൾ എനിക്കുണ്ടാക്കി. എന്നാൽ ടീമിലുള്ള പലർക്കും അത് ദഹിച്ചില്ല. അവർ പലതും പറഞ്ഞുപരത്തി, ഷഹ്സാദ് കൂട്ടിച്ചേർത്തു.

Also Read:

പാകിസ്താനായി 2009-ലാണ് ഷഹ്സാദ് അരങ്ങേറ്റം നടത്തിയത്. 2019-ലാണ് അവസാനമായി പാകിസ്താന് വേണ്ടി കളിച്ചത്. പിന്നീട് ടീമിൽ നിന്നും പുറത്തായ താരത്തിന് അവസരം ലഭിച്ചില്ല. 2013 ൽ തന്നെ പുറത്താക്കാൻ പലരും ശ്രമിക്കുന്നുവെന്നാരോപിച്ച് പാകിസ്താൻ ക്രിക്കറ്റ് ലീഗിൽ നിന്നും താരം വിരമിച്ചിരുന്നു. വലം കയ്യൻ ഓപ്പണറായ ഷഹ്‌സാദ് 13 ടെസ്റ്റുകളില്‍ നിന്നും 982 റണ്‍സ് , 81 ഏകദിനങ്ങളില്‍ നിന്നും 2605 റണ്‍സ്, 59 ട്വന്‍റി-20കളില്‍ നിന്നും 1471 റണ്‍സ് എന്നിവ നേടി.

മുമ്പ് ലുക്കിലും കളിയിലും ഇന്ത്യൻ താരം വിരാട് കോഹ്‌ലിയുമായി താരതമ്യപ്പെടുത്തിയിരുന്ന താരമായിരുന്നു ഷെഹ്‌സാദ്. എന്നാൽ നന്നായി തുടങ്ങിയ കരിയർ പെട്ടെന്ന് തന്നെ അവസാനിച്ചു,

ഒരു ഫോർമാറ്റിലും താരത്തിന് ശ്രദ്ധേയമായ കയ്യൊപ്പ് ചാർത്താനായില്ല.

Content Highlights: ‘Being good-looking has caused lot of problems in career’: Ahmed Shehzad's claim

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us