2015 ൽ ടീമിന്റെ ആരാധകനായി ഗ്യാലറിയിൽ; 2025 ൽ വെടിക്കെട്ട് സെഞ്ച്വറിയുമായി ഹീറോ, ജസ്റ്റ് ഓവൻ തിങ്സ് ഇൻ BIG BASH

ബി​ഗ് ബാഷ് ലീ​ഗിലെ ഏറ്റവും വേ​ഗതയേറിയ സെഞ്ച്വറി റെക്കോർഡും ഇതോടെ താരത്തിന്റെ പേരിലായി.

dot image

ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് ടി20 കിരീടം ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് നേടിയപ്പോൾ താരമായത് 23 കാരൻ ഓപ്പണര്‍ മിച്ചല്‍ ഓവനായിരുന്നു. വെറും 39 പന്തില്‍ സെഞ്ച്വറിയടിച്ച ഓവന്‍ 42 പന്തില്‍ 108 റണ്‍സുമായി മിന്നും പ്രകടനം നടത്തി ടീമിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചാണ് മടങ്ങിയത്.

ബി​ഗ് ബാഷ് ലീ​ഗിലെ ഏറ്റവും വേ​ഗതയേറിയ സെഞ്ച്വറി റെക്കോർഡും ഇതോടെ താരത്തിന്റെ പേരിലായി. ഒരു താരം ബിബിഎൽ ഫൈനലിൽ നേടുന്ന ഏറ്റവും വേ​ഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡ് ഈ പ്രകടനത്തിനാണ്.

ഓവന്റെ പ്രകടനം ശ്രദ്ധ നേടാൻ മറ്റൊരു കാരണം ഇംഗ്ലണ്ട് ഫുട്ബോൾ ഇതിഹാസം മൈക്കൽ ഓവന്റെ പേരുമായുള്ള സാമ്യമാണ്. സോഷ്യൽ മീഡിയയിൽ പലരും ഇത് നമ്മുടെ ഇംഗ്ലണ്ട് ഇതിഹാസമല്ലേ എന്ന മട്ടിലാണ് പ്രതികരിച്ചത്. ലിവർപൂൾ, റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ വമ്പൻ ടീമുകൾക്ക് വേണ്ടി കളിച്ച 2001 ലെ ബാലൻ ദി ഓർ വിന്നർ കൂടിയായിരുന്നു മൈക്കൽ ഓവൻ.

അതോടപ്പം താരത്തിന്റെ ക്രിക്കറ്റിനോടുള്ള അഭിനിവേശവും ചർച്ചയായി. 2015 ൽ ഹരിക്കെയ്ന്‍സ് ടീമിന്റെ ആരാധകനായി ഗ്യാലറിയിൽ നിൽക്കുന്ന ചിത്രങ്ങൾ വെച്ചായിരുന്നു ഓവനെ ക്രിക്കറ്റ് ആരാധകർ ആഘോഷിച്ചത്. ഏകദേശം പത്ത് വർഷങ്ങൾക്ക് ശേഷം അതേ ടീമിന്റെ കിരീട പോരിലെ നായകനായി ഓവൻ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു.

അതേ സമയം ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത സിഡ്‌നി തണ്ടേഴ്‌സ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൊബാര്‍ട്ട് ഹരിക്കെയ്ന്‍സ് വെറും 14.1 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 185 റണ്‍സെടുത്താണ് വിജയവും കിരീടവും ഉറപ്പിച്ചത്.

Content Highlights: Mitchell Owen went from cheering in 2015 to clinching the Hurricanes’ maiden BBL title with a 10 years later

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us