സ്വയം കുഴിച്ച സ്പിൻ കുഴിയിൽ വീണ് പാക് പട, 35 വർഷത്തിന് ശേഷം വിൻഡീസിന് പാകിസ്താനിൽ ടെസ്റ്റ് വിജയം

സ്പിന്നർമാർക്ക് അനുകൂലമായി പിച്ചൊരുക്കി ആദ്യ ടെസ്റ്റ് വിജയിച്ച പാകിസ്താന്റെ തന്ത്രം രണ്ടാം ടെസ്റ്റിൽ വിലപ്പോയില്ല.

dot image

പാകിസ്താനെതിരായ രണ്ടാം ടെസ്റ്റിൽ തകർപ്പൻ വിജയവുമായി വെസ്റ്റ് ഇൻഡീസ്. 120 റൺസിന്റെ വിജയമാണ് വെസ്റ്റ് ഇൻഡീസ് നേടിയത്. സ്പിന്നർമാർക്ക് അനുകൂലമായി പിച്ചൊരുക്കി ആദ്യ ടെസ്റ്റ് വിജയിച്ച പാകിസ്താന്റെ തന്ത്രം രണ്ടാം ടെസ്റ്റിൽ വിലപ്പോയില്ല. ആവേശകരമായ വിജയത്തോടെ പരമ്പര സമനിലയിലാക്കാൻ വിൻഡീസിന് കഴിഞ്ഞു. 35 വർഷത്തിന് ശേഷമാണ് പാകിസ്താനിൽ വെസ്റ്റ് ഇൻഡീസ് ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്. അതുപോലെ ഒൻപത് വർഷത്തിന് ശേഷമാണ് വെസ്റ്റ് ഇൻഡീസ് പാകിസ്താനെതിരെ ടെസ്റ്റ് വിജയിക്കുന്നത്. സ്കോർ വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിം​ഗ്സിൽ 163, പാകിസ്താൻ 154. വെസ്റ്റ് ഇൻഡീസ് രണ്ടാം ഇന്നിം​ഗ്സിൽ 244, പാകിസ്താൻ രണ്ടാം ഇന്നിം​ഗ്സിൽ 131.

നേരത്തെ നാലിന് 74 എന്ന സ്കോറിൽ നിന്നാണ് മൂന്നാം ദിവസം പാകിസ്താൻ രണ്ടാം ഇന്നിം​ഗ്സിൽ ബാറ്റിങ് ആരംഭിച്ചത്. 25 റൺസെടുത്ത മുഹമ്മദ് റിസ്വാൻ മാത്രമാണ് മൂന്നാം ദിവസം അൽപ്പമെങ്കിലും പിടിച്ചുനിന്നത്. 31 റൺസെടുത്ത ബാബർ അസമാണ് പാക് നിരയിലെ ടോപ് സ്കോറർ. വെസ്റ്റ് ഇൻഡീസിനായി ജോമൽ വരികാൻ അഞ്ച് വിക്കറ്റെടുത്തു. കെവിൻ സിൻക്ലെയിർ മൂന്നും ​ഗുഡ്കേഷ് മോട്ടി രണ്ടും വിക്കറ്റും സ്വന്തമാക്കി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് ആദ്യ ഇന്നിം​ഗ്സിൽ 163 റൺസെടുത്തിരുന്നു. ഒരു ഘട്ടത്തിൽ എട്ടിന് 54 എന്ന നിലയിൽ തകർന്ന വെസ്റ്റ് ഇൻഡീസിനായി ബൗളർമാരാണ് രക്ഷയ്ക്കെത്തിയത്. ഒമ്പതാമനായി ക്രീസിലെത്തി 55 റൺസെടുത്ത ഗുഡ്കേഷ് മോട്ടി, 10-ാമൻ കെമർ റോച്ചിന്റെ 25, 11-ാമൻ‌ ജോമൽ വരികാന്റെ പുറത്താകാതെയുള്ള 36 എന്നീ സ്കോറുകൾ വിൻഡീസിനെ 163 എന്ന സ്കോറിലെത്തിച്ചു. ഹാട്രിക് അടക്കം ആറ് വിക്കറ്റെടുത്ത നോമാൻ അലിയാണ് പാകിസ്താനായി തിളങ്ങിയത്.

മറുപടി പറഞ്ഞ പാകിസ്താനും ഒന്നാം ഇന്നിം​ഗ്സിൽ പിടിച്ചുനിൽക്കാനായില്ല. 49 റൺസെടുത്ത മുഹമ്മദ് റിസ്വാനും 32 റൺസെടുത്ത സൗദ് ഷക്കീലിനുമൊഴികെ മറ്റാർക്കും പാക് നിരയിൽ പിടിച്ചു നിൽക്കാനായില്ല. നാല് വിക്കറ്റെടുത്ത ജോമൽ വരികാൻ, മൂന്ന് വിക്കറ്റെടുത്ത ​ഗുഡ്കേഷ് മോട്ടി എന്നിവർ വിൻഡീസിനായി തിളങ്ങി. ആദ്യ ഇന്നിം​ഗ്സിൽ ഒമ്പത് റൺസ് ലീഡ് സ്വന്തമാക്കാനും വിൻഡീസിന് കഴിഞ്ഞു.

രണ്ടാം ഇന്നിംഗ്‌സിനെത്തിയ വെസ്റ്റ് ഇന്‍ഡീസ് 244 റൺസാണ് നേടിയത്. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് 52 റൺസുമായി ടോപ് സ്കോററായി. വിക്കറ്റ് കീപ്പർ ടെവിൻ ഇംപ്ലാച്ച് 35 റൺസ് നേടി. പാകിസ്ഥാന് വേണ്ടി സാജിദ് ഖാന്‍, നോമാന്‍ അലി എന്നിവര്‍ നാല് വിക്കറ്റ് വീതം വീഴ്ത്തി.

Content Highlights: West Indies beat Pakistan by 120 runs in Multan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us