
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടത്തിലും ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മത്സരത്തിൽ മുഹമ്മദ് ഷമി തിരിച്ചുവന്നതാണ് പ്രധാന മാറ്റം. നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ഇന്ത്യൻ ജഴ്‌സിയിൽ തിരിച്ചെത്തുന്നത്. പകരം
അർഷ്ദീപ് സിങ് പുറത്തിരിക്കും. മറ്റ് മാറ്റങ്ങളില്ല.
ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇന്നത്തെ പോരാട്ടവും ജയിച്ച് പരമ്പര ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇംഗ്ലണ്ടിന് ജീവന്‍മരണ പോരാട്ടമാണ്. ഇന്നും തോറ്റാല്‍ അവരുടെ പരമ്പര സ്വപ്‌നങ്ങള്‍ അവസാനിക്കും.
MOHAMMAD SHAMI PLAYING TONIGHT.
— Mufaddal Vohra (@mufaddal_vohra) January 28, 2025
- Welcome back, Shami. 🇮🇳 pic.twitter.com/9u2Oh4gEtc
മലയാളി താരം സഞ്ജു സാംസണ്‍ ഫോമിലെത്താനുള്ള ശ്രമത്തിലാണ്. ആദ്യ മത്സരത്തില്‍ മികവോടെ തുടങ്ങിയ സഞ്ജുവിന് 20 പന്തില്‍ 26 റണ്‍സുമായി പുറത്താകേണ്ടി വന്നു. രണ്ടാം മത്സരത്തില്‍ 5 റണ്‍സിലും മടങ്ങി. രണ്ട് കളിയിലും ജോഫ്ര ആര്‍ച്ചറുടെ പന്തിലാണ് സഞ്ജു പുറത്തായത്. താരം നെറ്റ്‌സില്‍ പേസര്‍മാരെ നേരിടാന്‍ പ്രത്യേക പരിശീലനം നടത്തിയാണ് മൂന്നാം മാച്ചിന് എത്തുന്നത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
Content Highlights: Mohammed Shami makes international return, india first bowl in third t20 vs england