കിവികളെ ടി 20 കിരീടമണിയിച്ച ഓൾ റൗണ്ടർ മികവ്; 2024 ലെ ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി അമേലിയ കെർ

കഴിഞ്ഞ വർഷം ഫോർമാറ്റുകളിലുടനീളം മിന്നും പ്രകടനമാണ് കെർ നടത്തിയത്

dot image

ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദ ഇയർ ആയി അമേലിയ കെർ. ശ്രീലങ്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡിനെ, ശ്രീലങ്കൻ താരം ചമാരി അത്തപ്പത്തു, ഓസ്‌ട്രേലിയൻ താരം അന്നബെൽ സതർലാൻഡ് എന്നിവരെയാണ് പുരസ്‌കാര മത്സരത്തിൽ 24 കാരിയായ അമേലിയ മറികടന്നത്.

ഇതോടെ ഇംഗ്ലണ്ടിൻ്റെ നാറ്റ് സ്കൈവർ-ബ്രണ്ട്, ഓസ്‌ട്രേലിയയുടെ എല്ലിസ് പെറി, ഇന്ത്യയുടെ സ്മൃതി മന്ദാന എന്നിവർക്ക് ശേഷം ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർ ആകുന്ന നാലാമത്തെ താരമായി കെർ മാറി. സ്കീവർ ബ്രണ്ട്, പെറി, മന്ദാന എന്നിവർ രണ്ട് തവണ അവാർഡ് ഈ നേടിയിരുന്നു. റേച്ചൽ ഹെയ്ഹോ ഫ്ലിൻ്റ് ട്രോഫി എന്നറിയപ്പെടുന്ന അവാർഡ് 2017 ലാണ് അവതരിപ്പിച്ചത്.

'ഐസിസി വനിതാ ക്രിക്കറ്റർ ഓഫ് ദി ഇയർക്കുള്ള റേച്ചൽ ഹെയ്ഹോ ഫ്ലിൻ്റ് ട്രോഫി നേടിയത് വലിയ ബഹുമതിയാണ്. എന്നെ സംബന്ധിച്ചിടത്തോളം വ്യക്തിഗത അവാർഡുകൾ വളരെ സവിശേഷമായ ഒന്നാണ്' പുരസ്‌കാര പ്രഖ്യാപന ശേഷം കെർ പറഞ്ഞു.

കഴിഞ്ഞ വർഷം ഫോർമാറ്റുകളിലുടനീളം മിന്നും പ്രകടനമാണ് കെർ നടത്തിയത്. പ്രത്യേകിച്ച് യുഎഇയിൽ നടന്ന വനിതാ ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെ കിരീട നേട്ടത്തിലേക്ക് നയിച്ചു. ലോകകപ്പിൽ ആറ് ടി20 മത്സരങ്ങളിൽ നിന്ന് 4.85 എന്ന ഇക്കോണമി റേറ്റിൽ 15 വിക്കറ്റ് നേടിയ കെറായിരുന്നു ടൂർണമെൻ്റിലെ ടോപ് വിക്കറ്റ് ടേക്കർ. ശരാശരിയിലും 90 സ്‌ട്രൈക്ക് റേറ്റിലും 35 റൺസും സ്‌കോർ ചെയ്തു. ഫൈനലിൽ 43 റൺസ് സ്‌കോർ ചെയ്യുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌ത അവർ പ്ലെയർ ഓഫ് ദ മാച്ച് ആയി. പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് അവാർഡും കെർ സ്വന്തമാക്കി.

വനിതാ ടി20 ലോകകപ്പിൻ്റെ ഒരു പതിപ്പിൽ ഏറ്റവുമധികം വിക്കറ്റുകൾ വീഴ്ത്തിയ അനിയ ഷ്രുബ്‌സോളിൻ്റെ റെക്കോർഡും അവർ തകർത്തു. 2014ൽ ബംഗ്ലാദേശിൽ നടന്ന ടൂർണമെൻ്റിൽ ആറ് മത്സരങ്ങളിൽ നിന്ന് 13 വിക്കറ്റുകൾ എന്നത് 15 വിക്കറ്റുകൾ നേടികൊണ്ടാണ് കെർ മറികടന്നത്. 2024ൽ 18 ടി20 മത്സരങ്ങളിൽ നിന്ന് 24.18 ശരാശരിയിൽ 387 റൺസും 29 വിക്കറ്റും കെർ വീഴ്ത്തി. കഴിഞ്ഞ വർഷം ഒമ്പത് ഏകദിനങ്ങളിൽ നിന്ന് 33 ശരാശരിയിൽ 264 റൺസും 14 വിക്കറ്റും നേടി.

Content Highlights:  New Zealand’s Amelia Kerr named ICC Women’s Cricketer of the Year 2024

dot image
To advertise here,contact us
dot image