
ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനും മുൻ താരവുമായ ഗൗതം ഗംഭീറിന്റെ റെക്കോർഡ് മറികടക്കാൻ സഞ്ജു സാംസണിന് അവസരം. ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ റൺസടിച്ച താരങ്ങളിൽ 12-ാം സ്ഥാനത്തെത്താനാണ് സഞ്ജുവിന് അവസരമുള്ളത്. 92 റൺസ് കൂടി നേടിയാൽ സഞ്ജുവിന് ഈ നേട്ടം സ്വന്തമാക്കാം. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സഞ്ജുവിന് ഈ നേട്ടം സ്വന്തമാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
ഇന്ത്യയ്ക്കായി 39 ട്വന്റി 20 മത്സരങ്ങൾ കളിച്ച സഞ്ജു ഇതുവരെ 841 റൺസാണ് നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറികളും രണ്ട് അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. 37 മത്സരങ്ങളിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞ ഗംഭീർ 932 റൺസ് നേടിയിട്ടുണ്ട്. 75 റൺസാണ് ഉയർന്ന സ്കോർ. ഏഴ് അർധ സെഞ്ച്വറികൾ ഗംഭീർ ഇന്ത്യയ്ക്കായി നേടിയിട്ടുണ്ട്.
ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം രോഹിത് ശർമയാണ്. 159 മത്സരങ്ങളിൽ നിന്ന് 4,231 റൺസാണ് രോഹിത് നേടിയിട്ടുള്ളത്. അഞ്ച് സെഞ്ച്വറികളും 32 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു. 125 മത്സരങ്ങളിൽ നിന്ന് 4,188 റൺസ് നേടിയ വിരാട് കോഹ്‍ലിയാണ് രണ്ടാമൻ. ഒരു സെഞ്ച്വറിയും 38 അർധ സെഞ്ച്വറിയും വിരാട് കോഹ്‍ലിയുടെ ട്വന്റി 20 കരിയറിന്റെ ഭാഗമാണ്.
Content Highlights: Sanju Samson Aims To Surpass Gautam Gambhir In Elite T20I List