വീണ്ടും ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹം തോന്നുന്നു; മടങ്ങിവരവ് സ്ഥിരീകരിച്ച് എ ബി ഡിവില്ലിയേഴ്‌സ്

"ഇപ്പോൾ ഞാൻ നെറ്റ്സ് പരിശീലനത്തിലും ജിമ്മിൽ വർക്കൗട്ടിലുമാണ്"

dot image

ദക്ഷിണാഫ്രിക്കൻ മുൻ സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നു. വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കൻ ചാംപ്യൻസ് ടീമിന്റെ നായകനായാണ് ഡിവില്ലിയേഴ്സ് കളിക്കുക. ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് താരം തന്നെ സ്ഥിരീകരിച്ചു.

നാല് വർഷം മുമ്പ് ഞാൻ ക്രിക്കറ്റിന്റെ എല്ലാ രൂപങ്ങളിൽ നിന്നും വിരമിച്ചു. അന്ന് ഇനിയൊരിക്കലും ക്രിക്കറ്റ് കളിക്കില്ലെന്നാണ് തീരുമാനിച്ചത്. എന്നാൽ കാലം പോകും തോറും എന്റെ മക്കൾ ക്രിക്കറ്റ് കളിക്കാൻ തുടങ്ങി. അവർക്കൊപ്പം ഞാനും കളിക്കുന്നുണ്ട്. ഇത് എന്നിലും ക്രിക്കറ്റ് കളിക്കണമെന്ന ആ​ഗ്രഹം ഉണർത്തി. ഇപ്പോൾ ഞാൻ നെറ്റ്സ് പരിശീലനത്തിലും ജിമ്മിൽ വർക്കൗട്ടിലുമാണ്. ജൂലൈയിൽ വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് കളിക്കാൻ ഞാൻ ഒരുങ്ങുകയാണ്. ഡിവില്ലിയേഴ്സ് വ്യക്തമാക്കി.

വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ടൂർണമെന്റിന്റെ രണ്ടാം പതിപ്പ് ജൂലൈയിൽ നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം നടന്ന പ്രഥമ പതിപ്പിൽ ഇന്ത്യൻ ചാംപ്യൻസിനായിരുന്നു കിരീടം. യുവരാജ് സിങ് നയിച്ച ടീമിൽ റോബിൻ ഉത്തപ്പ, സുരേഷ് റെയ്ന, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ തുടങ്ങിയവരായിരുന്നു പ്രധാന താരങ്ങൾ.

ദക്ഷിണാഫ്രിക്കൻ ടീമിനെ ജാക് കാലീസാണ് നയിച്ചത്. ഹെർഷൽ ​ഗിബ്സ്, ഡെയ്ൽ സ്റ്റെയ്ൻ, മഖായ എന്റീനി, ഇമ്രാൻ താഹിർ എന്നിവർ ദക്ഷിണാഫ്രിക്കൻ ടീമിന്റെ ഭാ​ഗമായിരുന്നു. ബ്രെറ്റ് ലീ ഓസ്ട്രേലിയൻ ടീമിനെ നയിച്ചപ്പോൾ പാകിസ്താനായി യൂനിസ് ഖാൻ, മിസ്ബാഹ് ഉൾ ഹഖ്, ഷുഹൈബ് മാലിക്, ഷാഹിദ് അഫ്രീദ് തുടങ്ങിയ ഇതിഹാസങ്ങൾ കളിച്ചിരുന്നു.

Content Highlights: South African icon AB de Villiers announces his long-awaited return to the game

dot image
To advertise here,contact us
dot image